അബുദാബി: എറണാകുളം സ്വദേശിയായ മലയാളി യുവാവിനെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പറവൂർ കാച്ചപ്പറമ്പില്‍ വിബിൻകുമാർ ആണ് മരിച്ചത്.
26 വയസായിരുന്നു. മുസഫ ഷാബിയ 12-ലെ ഒരു ഗ്രോസറിയില്‍ (ബഖാല) ജീവനക്കാരനായിരുന്നു.
രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാൻ കിടന്ന വിബിൻകുമാർ ഉച്ചയ്ക്ക് 12 മണിക്ക് ജോലിക്കെത്തിയില്ല. ഇതോടെ സഹപ്രവർത്തകർ അന്വേഷിച്ച് താമസസ്ഥലത്തെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു.
മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നടപടികള്‍ പുരോഗമിക്കുകയാണ്. ദിലീപ്കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് വിബിൻകുമാർ. സംസ്കാരം പിന്നീട് നടക്കും.

