Dailyhunt
അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തത് ചോദിച്ചതിനെ തുടര്‍ന്ന് അക്രമണം; പ്രതികള്‍ അറസ്റ്റില്‍

അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തത് ചോദിച്ചതിനെ തുടര്‍ന്ന് അക്രമണം; പ്രതികള്‍ അറസ്റ്റില്‍

Media Mangalam 1 week ago

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരനെയും, മാതാപിതാക്കളെയും, സുഹൃത്തുക്കളായ രണ്ട് പേരെയും ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

വീട്ടിലിരുന്ന സ്കൂട്ടർ അനുവാദമില്ലാതെ എടുത്തത് ചോദിച്ചതിനെ തുടർന്നുണ്ടായ തകർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിരുവല്ലം തിരുവഴിമുക്ക് വട്ടവിളവീട്ടില്‍ എസ്. സജയ് സാബു (സച്ചു 21), മേനിലം സുവർണ ഭവനില്‍ എസ്. ആദിത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം രണ്ടിന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam