Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറേബ്യൻ ഭാഗ്യദേവത മലയാളികളുടെ പിന്നാലെ തന്നെ; കബീറിനും മുഹമ്മദ് ഷിബിലിനും 9.5 കോടി രൂപ; ആയിഷ അമീറിന് അപ്പാര്‍ട്ടുമെന്റും

അറേബ്യൻ ഭാഗ്യദേവത മലയാളികളുടെ പിന്നാലെ തന്നെ; കബീറിനും മുഹമ്മദ് ഷിബിലിനും 9.5 കോടി രൂപ; ആയിഷ അമീറിന് അപ്പാര്‍ട്ടുമെന്റും

Media Mangalam 1 week ago

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണർ നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യം മലയാളി പ്രവാസികള്‍ക്കൊപ്പം. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ കബീർ പൂവത്തിങ്കല്‍ (48), മുഹമ്മദ് ഷിബില്‍ (30) എന്നിവർക്ക് കോടികളുടെ സമ്മാനമാണ് ലഭിച്ചത്.

ഏകദേശം 9.5 കോടി രൂപയാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. ഇതോടെ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരായ ഇന്ത്യക്കാരുടെ എണ്ണം 279 ആയി.

22 വർഷമായി യുഎഇയില്‍ താമസിക്കുന്ന കബീർ പൂവത്തിങ്കല്‍ അബുദാബിയിലെ ഒരു ഏവിയേഷൻ സ്ഥാപനത്തില്‍ ഓപ്പറേറ്ററായാണ് ജോലി ചെയ്യുന്നത്. ജൂണ്‍ 13ന് ഓണ്‍ലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. 12 വർഷത്തിലേറെയായി സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന കബീർ, അഞ്ച് മക്കളുടെ പിതാവാണ്. ഈ സമ്മാനം കുടുംബത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും ഭാഗ്യം പരീക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.

2023 മുതല്‍ ദുബായില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷിബില്‍ ജൂണ്‍ 18ന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിലൂടെയാണ് വിജയിയായത്. ഷാർജ എയർപോർട്ട് ഇന്റർനാഷണല്‍ ഫ്രീ സോണിലെ സെയില്‍സ് വിഭാഗത്തിലാണ് ജോലി. കഴിഞ്ഞ മാസമാണ് വിവാഹിതനായത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമാണിതെന്നും ഈ നേട്ടം തന്റെ ഭാവിയെ മാറ്റിമറിക്കുമെന്നും ഷിബില്‍ പറഞ്ഞു.

അതേസമയം, മില്ലേനിയം മില്യണർ നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരനായ മസ്‌കറ്റ് സ്വദേശിയായ കൗശല്‍ വേദിന് മെഴ്‌സിഡസ്-ബെൻസ് S500 ആഡംബര കാർ സമ്മാനമായി ലഭിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയിലെ സെയില്‍സ് ഏജന്റായ കൗശല്‍ കഴിഞ്ഞ അഞ്ച് വർഷമായി ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. ജൂണ്‍ 25ന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്.

ഇതിനിടെ, ദുബായ് ഫെസ്റ്റിവല്‍സ് ആൻഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റും ദുബായ് ചേംബേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച 'വിൻ യുവർ ഹോം' കാമ്പെയ്‌നിലും മലയാളിക്ക് നേട്ടമുണ്ടായി. 27കാരിയായ ആയിഷ അമീറിന് സ്റ്റുഡിയോ അപ്പാർട്ട്‌മെന്റാണ് സമ്മാനമായി ലഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam