Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അത് കിച്ചുവിന്റെ തെറ്റല്ല, മറ്റുള്ളവര്‍ കൊടുക്കുന്ന ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്, രേണു എങ്ങനെയെങ്കിലും ജീവിക്കട്ടെ'; ദിയ സന

'അത് കിച്ചുവിന്റെ തെറ്റല്ല, മറ്റുള്ളവര്‍ കൊടുക്കുന്ന ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്, രേണു എങ്ങനെയെങ്കിലും ജീവിക്കട്ടെ'; ദിയ സന

Media Mangalam 2 weeks ago

ഴി‍ഞ്ഞ രണ്ടു മൂന്ന് വർഷക്കാലം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളും വിമർശനങ്ങളും തെറിവിളികളും പരിഹാസങ്ങളും നേരിട്ട വ്യക്തിയാണ് രേണു സുധി.

എന്നാല്‍ ഇന്ന് രേണുവിനോട് എല്ലാവർക്കും സ്നേഹവും പ്രാത്ഥനയും മാത്രമാണുള്ളത്. കാരണം അവരുടെ രോഗം തന്നെയാണ്. കാൻസർ ബാധിതയായ രേണു സുധി ചികിത്സയില്‍ കഴിയുകയാണ്. ഇതിനിടെ രേണുവിന്റെ സ്നേഹ സഹായങ്ങളുമായി ധാരാളം പേർ രംഗത്തെത്തി. പലരും അവരെ നേരില്‍ കണ്ട് വിഷമ ഘട്ടത്തില്‍ ഒപ്പം നിന്നു. എന്നാല്‍ നോക്കി വളർത്തിയ മകൻ കിച്ചു മാത്രം അവരെ കാണാൻ എത്തിയില്ല എന്ന വിമർശനം ഉയർന്നിരുന്നു. ഇതില്‍ വിശദീകരണവുമായി ഇന്നലെ കിച്ചുവും രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് രാഹുല്‍ എന്ന കിച്ചു സംഭവത്തില്‍ പ്രതികരിച്ചത്.

രേണുവിന്റെ ഒരു സബ്സ്ക്രിപ്ഷൻ വീഡിയോ അടക്കം കാണിച്ച്‌ പറഞ്ഞ കിച്ചുവിന്റെ മറുപടി ഏറെ ചർച്ചയായിരുന്നു. ഒപ്പം ചില ചാറ്റും പുറത്തുവിട്ടിരുന്നു. രേണു പങ്കുവെയ്ക്കുന്ന സബ്സ്ക്രിപ്ഷൻ വീഡിയോകളില്‍ തന്റെ വിയോജിപ്പ് പറഞ്ഞുകൊണ്ടുള്ള ചാറ്റാണ് പുറത്തുവിട്ടത്. രേണുവിന്റെ മകൻ റിതുല്‍ രാജിനെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കിച്ചുവിന്റെ വീഡിയോ. മാത്രമല്ല അമ്മയ്ക്ക് വേഗം അസുഖമെല്ലാം മാറട്ടെ എന്നും കിച്ചു പറഞ്ഞിരുന്നു.

കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ രേണു സുധിയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. തന്നെ ഇനിയെങ്കിലും വെറുതെ വിടണമെന്ന് പറഞ്ഞ രേണു സുധി, കിച്ചു എന്ന രാഹുല്‍ ദാസിനെ പറ്റി ചിങ്ങവനം അടക്കമുള്ള പോലീസ് സ്റ്റേഷനില്‍ ചോദിച്ചാല്‍ അറിയാമെന്നടക്കം ആരോപണം ഉന്നയിച്ചു. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും താൻ മരിച്ചാല്‍ പോലും കിച്ചു കാണാൻ വരരുതെന്നും രേണു പറയുന്നു. ഈ പോസ്റ്റിന് താഴെ ആക്ടിവിസ്റ്റും ബിഗ്ബോസ് മുൻ താരവുമായ ദിയ സന ഉള്‍പ്പെടെയുള്ളവർ രേണുവിന്റെ പോസ്റ്റിനു താഴെ കമന്റുമായെത്തി.

ദിയ സേനയുടെ കമന്റ് ഇങ്ങനെ…

"രേണു നീ ആരെയാണ് ബോധിപ്പിക്കുന്നത്.. നിന്റെ ആരോഗ്യം വളരെ മോശമാണ്. ഡോക്ടർ എന്നോട് നേരിട്ട് പറഞ്ഞതാണ്.. നമ്മള്‍ക്ക്
രണ്ട് പേർക്കും അറിയുന്ന പല കാര്യങ്ങള്‍… അത് തന്നെയാണ് എനിക്ക് ആ കുട്ടിയോട് പറയാനുള്ളത്.. ആ കുട്ടിക്ക് മറ്റുള്ളവർ കൊടുക്കുന്ന ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്.. അത് കിച്ചുവിന്റെ തെറ്റല്ല.. കഷ്ടമാണ് എങ്ങനെയെങ്കിലും രേണു ജീവിക്കട്ടെ", എന്നായിരുന്നു രേണുവിന്റെ പോസ്റ്റിനു താഴെ ദിയ സന കുറിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam