Dailyhunt
അവയവദാനത്തിലൂടെ മഹത്തായ വിടവാങ്ങല്‍; കൃഷ്ണലാല്‍ ഇനി ആറ് പേരിലൂടെ ജീവിക്കും

അവയവദാനത്തിലൂടെ മഹത്തായ വിടവാങ്ങല്‍; കൃഷ്ണലാല്‍ ഇനി ആറ് പേരിലൂടെ ജീവിക്കും

Media Mangalam 3 weeks ago

തിരുവനന്തപുരം: ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരിക്കവെയാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന് മസ്തിഷ്കമരണം സംഭവിച്ചത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. എയർ ആംബുലൻസ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

ഒന്നാം തീയതി ഒരുവാതില്‍ക്കോട്ടയില്‍ വച്ച്‌ വെല്‍ഡിംഗ് തൊഴിലാളിയായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിള്‍ കാറുമായി കൂട്ടിയിടിച്ചയിരുന്നു അപകടം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam