മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): മേടക്കൂറുകാർക്ക് അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും കഴിയും.
ആരോഗ്യകാര്യങ്ങളില്‍ ആശ്വാസവും ഇഷ്ടഭക്ഷണങ്ങള്‍ ലഭിക്കാനുള്ള അവസരവും ഉണ്ടാകും. മനസ്സിലുള്ള ആഗ്രഹങ്ങള്‍ സഫലമാകാനും സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ഇടവക്കൂറുകാർക്ക് കാര്യങ്ങളില്‍ തിരിച്ചടികള്‍ നേരിടാൻ സാധ്യതയുണ്ട്. പ്രതീക്ഷകള്‍ക്കൊത്ത് കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നില്ല. അപകടഭീതിയും അഭിമാനക്ഷതവും ഇച്ഛാഭംഗവും ഉണ്ടായേക്കാം. വാഹനയാത്രകളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം): മിഥുനക്കൂറുകാർക്ക് നേട്ടങ്ങള്‍ കൈവരിക്കാൻ കഴിയുന്ന ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടാൻ സാധ്യതയുണ്ട്. തൊഴില്‍രംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. എതിരാളികളെ മറികടക്കാനും പുതിയ പഠനമേഖലകളിലേക്ക് പ്രവേശനം നേടാനുള്ള ശ്രമങ്ങളില്‍ വിജയിക്കാനും കഴിയും.
കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): കർക്കടകക്കൂറുകാർക്ക് ജോലിയിലും ഔദ്യോഗിക കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ ജോലി തേടുന്നവർക്ക് അനുകൂലമായ അവസരങ്ങള്‍ ലഭിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം): ചിങ്ങക്കൂറുകാർക്ക് കാര്യങ്ങള്‍ അത്ര അനുകൂലമായിരിക്കില്ല. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കാതെ വരുന്നതും സാമ്പത്തിക നഷ്ടവും മനഃപ്രയാസത്തിന് ഇടയാക്കാം. ശത്രുശല്യവും അനാവശ്യ യാത്രകളും ചെലവുകളും വർധിക്കാനിടയുണ്ട്. അടുപ്പമുള്ളവരുമായുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകാതെ ശ്രദ്ധിക്കണം.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കന്നിക്കൂറുകാർക്ക് ചില കാര്യങ്ങളില്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നേക്കാം. ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കാത്തത് നിരാശയ്ക്ക് കാരണമാകും. മാനസിക അസ്വസ്ഥതയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ മനസ്സിനെ വേദനിപ്പിച്ചേക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം): തുലാക്കൂറുകാർക്ക് സന്തോഷകരമായ അനുഭവങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. മത്സരങ്ങളില്‍ വിജയിക്കാനും ആരോഗ്യപരമായ നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. പ്രവർത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടാനും ഒത്തുചേരലുകളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കാനും അവസരമുണ്ടാകും.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് സാമ്പത്തികമായും വ്യക്തിപരമായും അനുകൂല ഫലങ്ങള്‍ ലഭിക്കാം. ഏറ്റെടുത്ത കാര്യങ്ങളില്‍ വിജയം നേടാനും മത്സരങ്ങളില്‍ മുന്നിലെത്താനും കഴിയും. ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. കുടിശ്ശികയായി ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം): ധനുക്കൂറുകാർക്ക് ചില കാര്യങ്ങളില്‍ നിരാശ നേരിടേണ്ടിവരും. സാമ്പത്തിക ഇടപാടുകളില്‍ തടസ്സങ്ങള്‍ ഉണ്ടാകാനും യാത്രാപദ്ധതികള്‍ മുടങ്ങാനും സാധ്യതയുണ്ട്. മനസ്സിലുള്ള ആഗ്രഹങ്ങള്‍ നടക്കാതെ വരുന്നത് വിഷമിപ്പിച്ചേക്കാം. വായ്പയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണണമെന്നില്ല.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മകരക്കൂറുകാർക്ക് പ്രതീക്ഷിച്ച കാര്യങ്ങള്‍ സമയത്ത് നടക്കാതെ വന്നേക്കാം. യാത്രകളിലും പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിലും തടസ്സങ്ങള്‍ നേരിടാം. അനാവശ്യമായ ഓട്ടവും ചെലവും വർധിക്കാൻ സാധ്യതയുണ്ട്. മാനസിക സമ്മർദം ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം): കുംഭക്കൂറുകാർക്ക് ഭാഗ്യവും അനുകൂല സാഹചര്യങ്ങളും ഒപ്പമുണ്ടാകും. കാര്യവിജയത്തിനൊപ്പം അംഗീകാരവും പുതിയ നേട്ടങ്ങളും ലഭിക്കാം. ആരോഗ്യകാര്യങ്ങളില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. ഇഷ്ടഭക്ഷണങ്ങള്‍ ലഭിക്കാനും മനസ്സിലുള്ള ആഗ്രഹങ്ങള്‍ പൂർത്തിയാക്കാനും സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് ഇന്ന് പ്രതീക്ഷിച്ച കാര്യങ്ങള്‍ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നടക്കാതെ വരുന്നത് മാനസിക വിഷമത്തിന് ഇടയാക്കാം. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.

