Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഭര്‍ത്താവ് മരിക്കുമ്പോള്‍ എനിക്ക് 32 വയസ്, പേഴ്‌സ് കാലിയായിരുന്നു, അടുത്ത ദിവസം തന്നെ ജോലിക്ക് പോയി'; ഇന്ദുലേഖ

'ഭര്‍ത്താവ് മരിക്കുമ്പോള്‍ എനിക്ക് 32 വയസ്, പേഴ്‌സ് കാലിയായിരുന്നു, അടുത്ത ദിവസം തന്നെ ജോലിക്ക് പോയി'; ഇന്ദുലേഖ

Media Mangalam 4 months ago

വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഇന്ദുലേഖ. സംവിധായകന്‍ ആയിരുന്ന ശങ്കര്‍ കൃഷ്‍ണയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്.

ആരോഗ്യകാരണങ്ങളെത്തുടർന്ന് 12 വര്‍ഷം മുമ്പാണ് ശങ്കര്‍ കൃഷ്‍ണ മരിച്ചത്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഭർത്താവിനെ നഷ്ടപ്പെട്ട ശേഷമുള്ള ജീവിതം എത്രമാത്രം പ്രയാസകരമായിരുന്നുവെന്ന് തുറന്നുപറയുകയാണ് ഇന്ദുലേഖ.

"12 വര്‍ഷമായി അദ്ദേഹം മരിച്ചിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 25 വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. ഞങ്ങളൊന്നിച്ചുള്ള കുറച്ച്‌ ചിത്രങ്ങളുണ്ടായിരുന്നു. അതുവെച്ച്‌ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വണ്‍ മില്യണ്‍ വരെ റീച്ച്‌ കിട്ടിയിരുന്നു ആ പോസ്റ്റിന്. ഇപ്പോളത്തെ കാലഘട്ടത്തില്‍ ആരും ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്നൊക്കെയായിരുന്നു പ്രതികരണം. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസും. അവള്‍ ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഞാനും മോളും സംസാരിക്കുമ്പോള്‍ പുള്ളിയുടെ കാര്യങ്ങളും പറയാറുണ്ട്. ഫിസിക്കലി ഞങ്ങളുടെ കൂടെയില്ല എന്നേയുള്ളൂ. എപ്പോഴും ഒപ്പമുണ്ട്.

ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ പേഴ്‌സ് കാലിയായിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ജോലിക്ക് പോയി. വിഷമിച്ചിരിക്കാനൊരു സമയം കിട്ടിയിരുന്നില്ല. എങ്ങനെ വരുന്നു, അതുപോലെ എടുക്കുക എന്നായിരുന്നു എന്റെ രീതി. നന്നായി തിരക്ക് പിടിച്ച്‌ പോയിരുന്ന കാലത്തായിരുന്നു അദ്ദേഹം എന്നോട് ഇഷ്ടം പറഞ്ഞത്. ഇത് എന്റെ മാതാപിതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പുള്ളി വിട്ട് കളയാന്‍ തയ്യാറല്ലായിരുന്നു. കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് സ്‌ട്രൈക്ക് ചെയ്തിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ ബോള്‍ഡാണെന്ന് മനസിലാക്കുന്നത്.

തീരുമാനമെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നൊരാളായിരുന്നു ഞാന്‍. എന്നോട് ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ അറിയില്ലായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ കൊള്ളാം എന്ന് തോന്നിയത്. അങ്ങനെയാണ് ഒന്നിച്ചത്".

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam