Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചാക്കുകളില്‍ 11,000 പത്ത് രൂപ നാണയങ്ങള്‍; 5 ജീവനക്കാര്‍, 4 മണിക്കൂര്‍ കൊണ്ട് എണ്ണിത്തീര്‍ത്തത് 1.10 ലക്ഷം രൂപ! 9 വര്‍ഷത്തെ സമ്പാദ്യവുമായി ഷോറൂമിലെത്തി ബൈക്ക് വാങ്ങി യുവാവ്

ചാക്കുകളില്‍ 11,000 പത്ത് രൂപ നാണയങ്ങള്‍; 5 ജീവനക്കാര്‍, 4 മണിക്കൂര്‍ കൊണ്ട് എണ്ണിത്തീര്‍ത്തത് 1.10 ലക്ഷം രൂപ! 9 വര്‍ഷത്തെ സമ്പാദ്യവുമായി ഷോറൂമിലെത്തി ബൈക്ക് വാങ്ങി യുവാവ്

Media Mangalam 3 days ago

സ്വപ്നം കണ്ടത് ഒൻപത് വർഷം, അത് യാഥാർഥ്യമാക്കാൻ പത്തുരൂപ നാണയങ്ങള്‍ ഒന്നൊന്നായി ചേർത്തുവെച്ചൊരു കുടുംബം. ഒടുവില്‍ ചാക്കുകളില്‍ നിറച്ച 11,000 പത്തുരൂപ നാണയങ്ങളുമായി ഷോറൂമിലെത്തി അവർ തങ്ങളുടെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കി.

തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലക്കാരനായ കൊണ്ടേ രഘുപതിയും കുടുംബവുമാണ് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന രഘുപതിയുടെ കുടുംബം 2017 മുതലാണ് ബൈക്ക് വാങ്ങുക എന്ന ലക്ഷ്യത്തോടെ പണം സ്വരൂപിക്കാൻ തുടങ്ങിയത്. ഇതിനായി ഇവർ തിരഞ്ഞെടുത്തത് പത്ത് രൂപയുടെ നാണയങ്ങളായിരുന്നു. പത്ത് രൂപ നാണയങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന തരത്തില്‍ നാട്ടില്‍ പലവിധ വ്യാജ വാർത്തകള്‍ പരന്നെങ്കിലും ഈ കുടുംബം അതൊന്നും വകവെക്കാതെ തങ്ങളുടെ സമ്പാദ്യം തുടർന്നു. പണവുമായി രഘുപതി എത്തിയപ്പോള്‍ ഷോറൂം ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. തുടർന്ന് നാണയങ്ങള്‍ നിലത്തു നിരത്തി എണ്ണാൻ തുടങ്ങി. 5 ജീവനക്കാർ ചേർന്ന് ഏകദേശം 4 മണിക്കൂർ എടുത്താണ് 1.10 ലക്ഷം രൂപയുടെ നാണയങ്ങള്‍ എണ്ണിത്തീർത്തത്.

താൻ നാണയങ്ങളായാണ് പണം നല്‍കുക എന്ന കാര്യം രഘുപതി മുൻകൂട്ടി അറിയിച്ചിരുന്നതായി ഷോറൂം ഉടമ ഉപ്പു മധു പറഞ്ഞു. എണ്ണിയെടുക്കാൻ സമയമെടുക്കുമെന്ന ആശങ്ക ആദ്യമുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ കഠിനാധ്വാനവും ആഗ്രഹവും കണ്ട് ബൈക്ക് നല്‍കാൻ അവർ തീരുമാനിക്കുകയായിരുന്നു. ദൃഢനിശ്ചയവും കൃത്യമായ സമ്പാദ്യശീലവുമുണ്ടെങ്കില്‍ ഏതൊരു വലിയ സ്വപ്നവും യാഥാർത്ഥ്യമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം. സോഷ്യല്‍ മീഡിയയിലും വലിയ അഭിനന്ദനമാണ് ഇവർക്ക് ലഭിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam