Dailyhunt
ചേര്‍ത്തലയില്‍ നിന്ന് 'മെറ്റ് ഗാല'യിലേക്ക്; ലോകവേദിയില്‍ വീണ്ടും തിളങ്ങി 'എക്സ്ട്രാ വീവ്'

ചേര്‍ത്തലയില്‍ നിന്ന് 'മെറ്റ് ഗാല'യിലേക്ക്; ലോകവേദിയില്‍ വീണ്ടും തിളങ്ങി 'എക്സ്ട്രാ വീവ്'

Media Mangalam 1 week ago

ലപ്പുഴയിലെ ചെറിയൊരു നെയ്ത്ത് കേന്ദ്രത്തില്‍ നിന്നാരംഭിച്ച്‌ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ വേദികളിലൊന്നായ 'മെറ്റ് ഗാല'യിലേക്ക് വീണ്ടും അഭിമാന നേട്ടവുമായി 'എക്സ്ട്രാ വീവ്'.

നാലാം തവണയും ഈ മലയാളി സ്ഥാപനം നിർമ്മിച്ച പ്രകൃതിദത്ത പരവതാനിയാണ് ഈ ആഗോള വേദിയില്‍ അലങ്കാരമാകുന്നത്.

ചേർത്തലയിലെ 'എക്സ്ട്രാ വീവ്' നിർമ്മിച്ച പ്രകൃതിദത്ത പരവതാനിയാണ് ഇത്തവണയും 'മെറ്റ് ഗാല' യില്‍ ശ്രദ്ധ നേടുന്നത്. പൂന്തോട്ടത്തിന് ഇടയിലൂടെയുള്ള കല്‍പടവുകള്‍ എന്ന ആശയത്തെ ആസ്പദമാക്കി രൂപകല്‍പ്പന ചെയ്തതാണ് ഈ പ്രത്യേക സൃഷ്ടി.

മഡഗാസ്കറില്‍ നിന്നുള്ള സീസൈല്‍ ചെടിയുടെ നാരുകള്‍ ഉപയോഗിച്ച്‌ 6840 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ നിർമിച്ച വെള്ള പരവതാനിയാണ് തെരഞ്ഞെടുത്തത്. 57 റോളുകളാക്കി ന്യൂയോർക്കിലേക്ക് അയച്ച ഈ പരവതാനി പിന്നീട് പ്രശസ്ത കലാകാരന്മാർ ചേർന്ന് ഡിസൈൻ പൂർത്തിയാക്കി.

ഈ മഹത്തായ സൃഷ്ടിക്ക് പിന്നില്‍ 480 തൊഴിലാളികളുടെ അധ്വാനമാണ്. ഏകദേശം 90 ദിവസങ്ങള്‍ കൊണ്ടാണ് പരവതാനി നിർമ്മാണം പൂർത്തിയാക്കിയത്. ലോകവേദിയില്‍ ഇന്ത്യൻ നെയ്ത്ത് കഴിവിന്റെ തിളക്കമാർന്ന ഉദാഹരണമായി ഇത് മാറിയിരിക്കുകയാണ്.

2022, 2023, 2025 വർഷങ്ങളിലും 'എക്സ്ട്രാ വീവ്' തന്നെ 'മെറ്റ് ഗാല'യ്ക്കായി പരവതാനി ഒരുക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam