Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയിലെ ഹൗസ് ഖാസ് ഏരിയയില്‍ വീടിനു തീപിടിച്ചു; പൊള്ളലേറ്റ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; മകന് പരിക്ക്

ഡല്‍ഹിയിലെ ഹൗസ് ഖാസ് ഏരിയയില്‍ വീടിനു തീപിടിച്ചു; പൊള്ളലേറ്റ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; മകന് പരിക്ക്

Media Mangalam 4 months ago

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹൗസ് ഖാസ് ഏരിയയില്‍ തീപിടിത്തം. വീടിന് തീപിടിച്ച്‌ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു.

തീപിടിത്തത്തില്‍ പൊള്ളലേറ്റ് 80 കാരനായ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ധനേന്ദർ കുമാറാണ് മരണപ്പെട്ടത്. പരിക്കേറ്റ മകൻ ചികിത്സയില്‍.

"രാത്രി 11.10 നാണ് തീപിടിച്ച വിവരം ഞങ്ങള്‍ അറിയുന്നത്. ഉടൻ പൊലീസ് സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. വീട്ടില്‍ സ്ഥാപിച്ചിരുന്ന എസിയുടെ ഇൻഡോർ യൂണിറ്റിലുണ്ടായ സ്‌ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ധനേന്ദർ കുമാറാണ് മരിച്ചത്. അദ്ദേഹത്തെയും മകനെയും വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മകൻ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു," ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തല്‍ പറഞ്ഞു.

"സംഭവസമയത്ത് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉള്‍പ്പെടെ അഞ്ച് പേർ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ക്രൈം ടീം സ്ഥലത്ത് പരിശോധന നടത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് പരിശോധന നടക്കുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്," പൊലീസ് കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam