ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി മരിച്ച നിലയില്‍. സൗത്ത് ഡല്‍ഹിയിലെ സഫ്ദർജങ് ഏരിയയിലാണ് സംഭവം. 30 വയസ്സുകാരനായ അമൻ കുമാർ ശർമ്മയാണ് മരിച്ചത്.
അദ്ദേഹത്തിന്റെ അളിയനാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂണ്‍ 19നാണ് അമൻ കുമാർ ശർമ ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ ചേർന്നത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളില്‍ നിന്ന് 2018ല്‍ ബിഎ എല്‍എല്‍ബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവില്‍ സിവില്‍, ക്രിമിനല്‍ വിഭാഗങ്ങളിലായി നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസായും സിവില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറില്‍ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗല്‍ സർവീസസ് അതോറിറ്റിയുടെ ഫുള്‍ ടൈം സെക്രട്ടറിയായി.

