Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടാറ്റ കുടുംബത്തിലെ ഭിന്നത രൂക്ഷം; നോയല്‍ ടാറ്റയ്‌ക്കെതിരെ ജിമ്മി ടാറ്റയും

ടാറ്റ കുടുംബത്തിലെ ഭിന്നത രൂക്ഷം; നോയല്‍ ടാറ്റയ്‌ക്കെതിരെ ജിമ്മി ടാറ്റയും

Media Mangalam 5 days ago

മുംബൈ: ടാറ്റ ഗ്രൂപ്പിലെ അധികാരത്തർക്കം പുതിയ തലത്തിലേക്ക്. ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയല്‍ ടാറ്റയ്‌ക്കെതിരെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇളയ സഹോദരനും നോയലിന്റെ അർധസഹോദരനുമായ ജിമ്മി ടാറ്റ രംഗത്തെത്തി.

ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന നിലപാടിന് പിന്തുണ പ്രഖ്യാപിച്ച ജിമ്മി, നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തെയും അനുകൂലിച്ചു.

സഹട്രസ്റ്റിമാർക്ക് അയച്ച കത്തിലാണ് നോയല്‍ ടാറ്റയുടെ നിലപാടുകളെ ചോദ്യം ചെയ്ത് ജിമ്മി രംഗത്തെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ടാറ്റ ട്രസ്റ്റുകളില്‍ കുടുംബത്തിന്റെ നിയന്ത്രണം ശക്തമാക്കാനാണ് നോയല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടാറ്റ സണ്‍സിന്റെ നിയന്ത്രണം പരോക്ഷമായി സ്വന്തമാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ജിമ്മി വിമർശിച്ചു.

ടാറ്റ കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് മാത്രമേ ട്രസ്റ്റ് ബോർഡുകളില്‍ അംഗത്വം അനുവദിക്കാവൂ എന്നതാണ് നിലവിലെ ചട്ടം. ഈ സാഹചര്യത്തില്‍ നോയലിന്റെ നീക്കങ്ങള്‍ക്കെതിരെ ജിമ്മി പരസ്യമായി നിലപാടെടുത്തത് ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര ഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam