Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധാരാളം വെള്ളം കുടിച്ചാലും നിര്‍ജ്ജലീകരം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്..

ധാരാളം വെള്ളം കുടിച്ചാലും നിര്‍ജ്ജലീകരം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്..

Media Mangalam 1 day ago

വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാണ് നമുക്ക് ഇപ്പോഴുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നതിനാല്‍ വെള്ളം കുടിക്കാനുള്ള വിമുഖത നമ്മളെ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.

ധാരാളം വെള്ളം കുടിച്ചാലും പലർക്കും അവരുടെ ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലെന്നതിന്റെ സൂക്ഷ്മമായ സൂചനകള്‍ അനുഭവപ്പെടാം. അമിതമായ വിയർപ്പ്, ധാതുക്കളുടെ നഷ്ടം തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് തടസ്സമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ധാരാളം വെള്ളം കുടിച്ചിട്ടും ശരീരത്തില്‍ നിർജ്ജലീകരണം നടക്കുന്നുവെന്നതിന്റെ ചില ലക്ഷണങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

നിരന്തരമായ ക്ഷീണവും ഊർജക്കുറവും
ആവശ്യത്തിന് വിശ്രമിച്ചിട്ടും നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നത് ശരീരത്തില്‍ ജലാംശം കുറവാണെന്നതിന്റെ സൂചനയാകാം. ശരീരത്തില്‍ ദ്രാവകങ്ങളുടെ കുറവുണ്ടാവുമ്പോള്‍ രക്തയോട്ടം കുറയുകയും ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.

ഇടയ്ക്കിടെയുള്ള തലവേദന
ചൂടുള്ള കാലാവസ്ഥയില്‍ ഇടയ്ക്കിടെയുള്ള തലവേദന നിർജ്ജലീകരണത്തിന്റെ സൂചനയായിരിക്കാം. ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയിലെ വ്യതിയാനങ്ങള്‍ രക്തയോട്ടത്തെ ബാധിക്കുകയും തലവേദനയ്ക്ക് കാരണമാകുന്ന സമ്മർദമാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഹാർവാർഡ് ഹെല്‍ത്ത് അനുസരിച്ച്‌, നിർജ്ജലീകരണം തലവേദനയ്ക്ക് ഒരു കാരണമാണെന്നും ദ്രാവകത്തിന്റെ അളവ് പുനഃസ്ഥാപിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടാറുണ്ടെന്നും പറയുന്നുണ്ട്.

മൂത്രം ഇരുണ്ട മഞ്ഞ നിറത്തിലാവുകയോ അളവ് കുറയുകയോ ചെയ്യുന്നു
മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുന്നത് ശരീരത്തിലെ ജലാംശക്കുറവിനെക്കുറിച്ച്‌ സൂചന നല്‍കുന്നു. മൂത്രത്തിന്റെ നിറം

ഇരുണ്ടതോ കൂടുതല്‍ സാന്ദ്രതയുള്ളതോ ആണെങ്കില്‍, നിങ്ങളുടെ ശരീരം വെള്ളം സംരക്ഷിക്കാൻ ശ്രമിക്കുകയായിരിക്കാം.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്
ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുകയോ മാനസികമായി മന്ദത അനുഭവപ്പെടുകയോ ചെയ്യുന്നതും നിർജ്ജലീകരണവുമായി ബന്ധപ്പെട്ടിരിക്കാം. ദ്രാവക സന്തുലിതാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കാം. നിർജ്ജലീകരണം ശ്രദ്ധ, പ്രതികരണ സമയം, മൊത്തത്തിലുള്ള മാനസിക പ്രവർത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രിഷനിലെ ഒരു അവലോകനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വെള്ളം കുടിച്ചിട്ടും നിർജ്ജലീകരണം അനുഭവപ്പെടുന്നത്
നിങ്ങള്‍ ധാരാളം വെള്ളം കുടിച്ചിട്ടും ഊർജ്ജക്കുറവോ ദാഹമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിന് കാരണം ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ ആയിരിക്കാം. വേനല്‍ക്കാലത്ത്, വിയർപ്പ് സോഡിയം, മറ്റ് ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു. ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ കാണിക്കുന്നത്, നിർജ്ജലീകരണത്തില്‍ ജലനഷ്ടവും ലവണനഷ്ടവും ഉള്‍പ്പെടുന്നു, അതായത് വെള്ളം മാത്രം കുടിക്കുന്നത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ പൂർണമായി പുനഃസ്ഥാപിച്ചെന്ന് വരില്ല എന്നാണ്.

ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കുന്നത് മാത്രമല്ല, ഭക്ഷണക്രമത്തിനും പ്രധാന പങ്കുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ വെള്ളം കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി ഉയർന്ന അളവില്‍ വെള്ളം അടങ്ങിയ കക്കരി, തണ്ണിമത്തൻ, തക്കാളി, ലെറ്റിയൂസ്, വിറ്റാമിൻ സി അടങ്ങിയതിനാല്‍ ഓറഞ്ച്, മുന്തിരി എന്നിവയെല്ലാം കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam