ന്യു ഡല്‍ഹി : കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാത്യു അറക്കലിനെ പരിഗണിക്കുന്നു. കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. പ്രഖ്യാപനം സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് മാത്യു അറയ്ക്കല്‍ പ്രതികരിച്ചത്.ഈ വര്‍ഷം ഫെബ്രുവരിയിലാണ് രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് മാത്യു അറക്കല്‍ വിരമിച്ചത്.
മെയ് മാസത്തില്‍് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഖൈറുല്‍ റിസ്വി സ്ഥാനമൊഴിഞ്ഞതോടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ വഴി ബയോഡാറ്റ അടക്കമുള്ള വ്യക്തി വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചയോടെ നിയമന നടപടികള്‍ കേന്ദ്രം ഊര്‍ജിതമാക്കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ സിറോ മലബാര്‍ സഭയുടെ സമ്മതത്തിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപനം നടക്കുക. ഇതിനായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിശ്ചയിച്ച സബ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വരികയാണ്. സഭ സമ്മതമറിയിക്കുന്ന മുറക്ക് വരും ദിവസങ്ങളില്‍ കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

