Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രിപ്പ് പോകാൻ പണം വേണം; ആനക്കല്ല് സ്വദേശിയുടെ വീട്ടില്‍ കയറി 3 പവൻ സ്വര്‍ണവും 75000 രൂപ കവര്‍ന്ന് മൂന്നംഗ സംഘം, അറസ്റ്റ്

ട്രിപ്പ് പോകാൻ പണം വേണം; ആനക്കല്ല് സ്വദേശിയുടെ വീട്ടില്‍ കയറി 3 പവൻ സ്വര്‍ണവും 75000 രൂപ കവര്‍ന്ന് മൂന്നംഗ സംഘം, അറസ്റ്റ്

Media Mangalam 1 week ago

കോട്ടയം: വിനോദയാത്ര പോകാനായുള്ള പണം കണ്ടെത്താൻ മോഷണം നടത്തിയ യുവാക്കള്‍ പിടിയിലായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ആണ് സംഭവം. ആനക്കല്ല് സ്വദേശിയുടെ വീട്ടില്‍ നിന്നും പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. 75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് പ്രതികള്‍ വീട്ടില്‍ നിന്നും കവർന്നത്. കൊടുവന്താനം സ്വദേശിയായ പത്തൊൻപതുകാരൻ അജിത് അനിലും 17 വയസുകാരായ രണ്ടുപേരുമാണ് പിടിയിലായത്. മെയ്‌ 24 ന് ആയിരുന്നു ഇവർ ആനക്കല്ല് സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam