Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എ.എം.എം.എ എന്ന സംഘടനയെ ആളുകള്‍ ഇപ്പോള്‍ ഗൗരവത്തില്‍ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല, 25 വര്‍ഷം ഭരണം നടത്തിയവര്‍ ആറുമാസം ഭരിച്ചവര്‍ക്ക് കഴിവില്ലെന്ന് പറയുന്നതിലെ ന്യായമെന്താണ്'? അമ്മയിലേക്കൊരു മടങ്ങിവരവില്ലെന്ന് പാര്‍വതി തിരുവോത്ത്

'എ.എം.എം.എ എന്ന സംഘടനയെ ആളുകള്‍ ഇപ്പോള്‍ ഗൗരവത്തില്‍ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല, 25 വര്‍ഷം ഭരണം നടത്തിയവര്‍ ആറുമാസം ഭരിച്ചവര്‍ക്ക് കഴിവില്ലെന്ന് പറയുന്നതിലെ ന്യായമെന്താണ്'? അമ്മയിലേക്കൊരു മടങ്ങിവരവില്ലെന്ന് പാര്‍വതി തിരുവോത്ത്

Media Mangalam 2 months ago

താരസംഘടനയായ അമ്മയിലേക്ക് ഇനിയൊരു മടങ്ങിവരവില്ലെന്ന് നിലപാട് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. 'അമ്മ' സംഘടന എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിതമായ ഇടമായി തനിക്ക് തോന്നിയിട്ടില്ലെന്നും, അത് തന്റെ വിഷയമല്ലെന്നും പാർവതി പറഞ്ഞു.

പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിഷയത്തില്‍ പാർവതി പ്രതികരിച്ചത്. അതേസമയം, ശ്വേതാ മേനോന്റെ ഭരണസമിതിക്ക് പരോക്ഷ പിന്തുണയും അഭിമുഖത്തില്‍ പാർവതി നല്‍കുന്നുണ്ട്.

പാർവതിയുടെ വാക്കുകള്‍ ഇങ്ങനെ…

'എഎംഎംഎ എന്ന സംഘടനയെ ആളുകള്‍ ഇപ്പോള്‍ ഗൗരവത്തില്‍ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നമ്മള്‍ ഉണ്ടാക്കി വച്ച ചില ചട്ടക്കൂടുകള്‍ ഉണ്ട്. അതിന് നമ്മള്‍ കല്‍പ്പിച്ച വലിയ മൂല്യമുണ്ട്. ഒരു വലിയ കുടുംബം, എല്ലാവരെയും കാത്തുരക്ഷിക്കുന്ന ബിഗ് ബ്രദര്‍ അങ്ങനെയൊക്കെ. ഇവരൊന്നും അതല്ല എന്നത് ഇതിനകം തെളിയിക്കപ്പെട്ട കാര്യമാണ്. 25 വര്‍ഷമായി കസേരയില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ആ പരിചയം ഉണ്ടാവും. പുതിയൊരാള്‍ക്ക് ഒരു പാതി വര്‍ഷം കൊടുത്തിട്ട് നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്', എന്നാണ് പാര്‍വതി ചോദിക്കുന്നത്.

'ഡബ്ല്യുസിസിയും ഞാന്‍ വ്യക്തിപരമായും എപ്പോഴും പറയുന്ന കാര്യമാണ് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ചര്‍ച്ചയ്ക്ക് ഒരുക്കമാണെങ്കില്‍ അതിന് എപ്പോഴും തയ്യാറാണെന്ന്. പക്ഷേ ആ നിര്‍ദേശത്തെ ഒരിക്കലും അവര്‍ ഗൗരവത്തോടെ എടുത്തിരുന്നില്ല, ഇപ്പോള്‍ എനിക്കതില്‍ താല്‍പര്യമില്ല. ജോലി ചെയ്യണമെന്നാണ് ഇപ്പോള്‍ എന്‍റെ ആഗ്രഹം. പിന്തുണ കൊടുക്കുന്ന, സുരക്ഷിതമായ, എല്ലാവരെയും ബഹുമാനിക്കുന്ന ഒരിടമാണ് അതെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സംഘട‌ന ഇല്ലാതെതന്നെ വളരെ സുരക്ഷിതയായി എനിക്ക് തോന്നുന്നുണ്ട്. അതുകൊണ്ട് സംഘടനയുടെ ആവശ്യകത ഇപ്പോള്‍ തോന്നുന്നില്ല', എന്നും പാർവതി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam