Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്ക്ക് കൊടുത്തു, എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ അവള്‍ തരണം'; ബാല

'എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്ക്ക് കൊടുത്തു, എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ അവള്‍ തരണം'; ബാല

Media Mangalam 2 weeks ago

രു കാലത്ത് ഓണ്‍ലൈനില്‍ നിറയെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ്‌ ബാല. ഇപ്പോള്‍ ഭാര്യ കോകിലയ്ക്കൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിനാകട്ടെ, ഇഷ്ടം വാരിക്കോരി കൊടുക്കുകയാണ് ആരാധകര്‍.

ഇരുവരും ചേര്‍ന്ന് ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിഡിയോകളും വീട്ടിലെ വിശേഷങ്ങളുമെല്ലാമാണ് ഈ ചാനലില്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ എന്ന് ഒട്ടേറെ ആളുകള്‍ ആശംസിക്കുന്നു. ഇരുവരും തങ്ങളുടെ ജീവിതം സമൂഹ മാധ്യമം വഴി പങ്കിടാറുള്ളതാണ്.

എലിസബത്തുമായി വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു ബാലയുടെ ജീവിതത്തിലേക്ക് കോകില എത്തുന്നത്. മുറപ്പെണ്ണായിരുന്നു. വര്‍ഷങ്ങളായി അറിയുന്നവരുമാണ്. എന്റെ അമ്മയെ നന്നായി നോക്കുന്ന കുട്ടിയാണ്. അവളുടെ മനസില്‍ ഇങ്ങനെയൊരു ഇഷ്ടമുള്ളതായി അറിയില്ലായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയായി കോകിലയേയും ചേര്‍ത്തുപിടിച്ചായിരുന്നു ബാല മാധ്യമങ്ങളോട് സംസാരിച്ചത്.

പുതിയ വീട്ടിലേക്ക് മാറിയതും, കോകിലയുടെ പാചകത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് അദ്ദേഹം എത്താറുണ്ട്. ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്തിയും, സമാധാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കോകിലയുടെ പിറന്നാളാഘോഷ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആറ് വയസുള്ള സമയത്ത് ഞാന്‍ കോകിലയ്ക്ക് ചോറ് വാരിക്കൊടുത്തിട്ടുണ്ട്. അന്നത്തെ ഫോട്ടോയും ബാല കാണിച്ചിരുന്നു.

ഞാനൊരു മനുഷ്യന്‍, മരണത്തിന് മുന്നില്‍ നിന്നും ജീവിതം തിരിച്ച്‌ തന്നത് ദൈവം. ജീവിതത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നത് കാശല്ല, സ്‌നേഹമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പേടിയാണ് ഇപ്പോള്‍. എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്ക്ക് കൊടുത്തു. എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ കോകില തരണം. ഞാനൊരു ബിസിനസ് പ്രൊഡക്ടല്ല. എനിക്കും വേദനിക്കും. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ചത്ത് പോയാല്‍ എന്നൊക്കെ ചോദിച്ചാല്‍ എന്റെ മനസും വേദനിക്കും.

രണ്ട് വര്‍ഷമായി ഞാന്‍ മിണ്ടിയിട്ടില്ലല്ലോ. ഇതുവരെ ഞാന്‍ മൗനമാണ്. ഞാന്‍ മാത്രമല്ല വിക്ടിം, എന്നെപ്പോലെ കുറേ പേരുണ്ട്. ഇത്രപേര്‍ക്ക് ഇത്ര കോടി കൊടുത്തു. കാശ് വേണ്ട, സത്യം പറയുമോ എന്നൊക്കെ ചോദിച്ച്‌ ആളുകള്‍ വിളിക്കുന്നുണ്ട്.പറ്റുന്നില്ലെടാ എന്നാണ് അവരോടുള്ള എന്റെ മറുപടി എന്നുമായിരുന്നു ബാല പറഞ്ഞത്.

ഞങ്ങളുടെ വീട്ടില്‍ കുറേ പട്ടികളുണ്ട്. അവര്‍ക്കെല്ലാം ചേട്ടന്‍ സ്വര്‍ണ്ണമാല ഇട്ടിരുന്നു. ബി എന്നെഴുതിയ ലോക്കറ്റുമുണ്ട്. നമ്മളേക്കാളും ചെലവാണ് ഇവര്‍ക്ക്. ആശുപത്രിയില്‍ പോവുന്നതും, കുളിപ്പിക്കുന്നതും, ഫുഡുമൊക്കെയായി നല്ല ചെലവാണ്. ഒരു മാസം അന്‍പതിനായിരത്തോളം ചെലവുണ്ട്. നാല് പേരുണ്ടല്ലോ. നമ്മള്‍ തന്നെയാണ് നോക്കുന്നത്.

ഞാന്‍ എല്ലാ പഠിച്ച്‌ വരികയാണ്. ഇവരോടൊപ്പമുള്ളപ്പോള്‍ സമയം പോവുന്നതേ അറിയില്ല. മാമാക്ക് ജീവനാണ് ഇവരൊക്കെ. എല്ലാവരും നല്ല സ്‌നേഹമാണ്. നിയോ, ഡെയ്‌സി, ഷെല്‍സി, സിങ്ക എന്നൊക്കെയാണ് പട്ടികളുടെ പേരുകള്‍. ഇതുവരെ ഇവര്‍ ആരേയും കടിച്ചിട്ടില്ല എന്നായിരുന്നു വളര്‍ത്തുമൃഗങ്ങളെക്കുറിച്ച്‌ കോകിലയുടെ കമന്റ്.

കേസിന്റെ പേര് പറഞ്ഞുള്ള വേട്ടയാടല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും, സമാധാനമില്ല ഇപ്പോഴും എന്നും ബാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയും അത് നിര്‍ത്തിയില്ലെങ്കില്‍ കുറച്ച്‌ വിഷം തന്ന് ഞങ്ങളെ രണ്ടുപേരെയും കൊന്നേക്കൂ എന്നും പറഞ്ഞായിരുന്നു സംസാരം നിര്‍ത്തിയത്. പൊതുവെ വീഡിയോ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു.

പക്ഷേ, ഇപ്പോള്‍ ഇത് പറയാതെ വേറെ വഴിയില്ല. പത്ത് വര്‍ഷമായി ഞാന്‍ ഈ ഉപദ്രവം സഹിക്കുന്നു. നിയമത്തിന്റെ പേര് പറഞ്ഞ് എന്നെ ശിക്ഷിച്ച്‌ കൊണ്ടിരിക്കുകയാണ്. ഞാനായത് കൊണ്ട് എനിക്കൊന്നും പറയാനും പറ്റാത്ത അവസ്ഥയാണ് മനസിലെത്ര സങ്കടം വന്നാലും ചിരിച്ച്‌, കളിച്ച്‌ ഇരിക്കണം.

ഭാര്യയുടെ പിറന്നാളിന് പോലും കേസിന്റെ കാര്യമാണ് കേള്‍ക്കുന്നത്. എന്തൊരു അവസ്ഥയാണ്. രാവിലെ ക്ഷേത്രത്തില്‍ പോയിരുന്നു. ഭാര്യയുടെ അമ്മയും, അച്ഛനും, അനിയത്തിയുമൊക്കെ വന്നിരുന്നു. അവരെയെല്ലാം കൂട്ടിയാണ് ക്ഷേത്രത്തിലേക്ക് പോയത്. 27ാം പിറന്നാളാണ് അവള്‍ക്ക്. മീഡിയയില്‍ എന്നെ മോശം പറയാനും, അപമാനിക്കാനും ശ്രമിക്കുന്നവരുണ്ട്. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രസ് മീറ്റ് വിളിച്ച്‌ എല്ലാം തുറന്ന് പറയുമെന്നും ബാല വ്യക്തമാക്കിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam