ഗുരുവായൂർ: ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഡിസംബർ 1 മുതല്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ സംവിധാനം നിലവില്‍ വരും.
വനിതകള്‍ക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കും തിരക്കില്‍പ്പെടാതെ സുഗമമായി തൊഴുതു മടങ്ങുന്നതിനായാണ് ഈ ക്രമീകരണമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ 8ന് നട അടയ്ക്കും
ദശമി, ഏകാദശി ദിവസങ്ങളില്‍ 53 മണിക്കൂർ രാപകല്‍ തുറന്നിരുന്ന ക്ഷേത്രം ഞായറാഴ്ച രാവിലെ 8ന് അടയ്ക്കും. ക്ഷേത്രത്തിനകം ശുദ്ധീകരിച്ച് പുണ്യാഹം നടത്തി പൂജകള്‍ പതിവു പോലെ നടക്കും. എന്നാല്‍ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. വൈകിട്ട് 4.30ന് മാത്രമേ നട തുറക്കുകയുള്ളു. നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, വാഹന പൂജ എന്നിവ നടത്താൻ കഴിയില്ല. ചെമ്പൈ സംഗീതോത്സവം ഇന്നു രാത്രി സമാപിക്കും. 8.30ന് സംഗീതോത്സവത്തിലെ അണിയറപ്രവർത്തകരെ ആദരിക്കും. തുടർന്ന് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങള്‍ പാടി കച്ചേരികള്‍ക്ക് സമാപനമാകും.

