Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹോ.. എന്തൊരു ചൂട്'; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് എവിടെയാണെന്നറിയാമോ?

'ഹോ.. എന്തൊരു ചൂട്'; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് എവിടെയാണെന്നറിയാമോ?

Media Mangalam 2 weeks ago

വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ തന്നെ ചൂട് അസഹ്യമായി തോന്നുമ്പോള്‍, ഭൂമിയിലെ ചില പ്രദേശങ്ങളില്‍ അത് അതിരുകള്‍ കടക്കുന്ന അനുഭവമാണ്.

മനുഷ്യന് ജീവിക്കാൻ പോലും വെല്ലുവിളിയാകുന്ന തരത്തില്‍ താപനില ഉയരുന്ന സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അത്തരത്തില്‍ ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയ ചില പ്രദേശങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. ഭൂമിയിലെ തന്നെ ഏറ്റവും ചൂടുള്ള പ്രദേശമാണ് കാലിഫോര്‍ണിയയിലെ ഡെത്ത് വാലി.

ഡെത്ത് വാലി:

കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി അതിന്റെ അത്യന്തം വരണ്ട കാലാവസ്ഥയും ശക്തമായ സൂര്യപ്രകാശവും കാരണം പ്രശസ്തമാണ്. 1913 ജൂലൈ 10-ന് ഫർണസ് ക്രീക്കില്‍ 56.7°C താപനില രേഖപ്പെടുത്തിയതോടെ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില എന്ന റെക്കോർഡും ഇവിടെ സ്ഥാപിതമായി. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന സ്ഥിതിയും ഈ ചൂടിന് കാരണമാണ്.

ലോകത്തിലെ മറ്റു അത്യുഗ്ര ചൂടുള്ള സ്ഥലങ്ങള്‍

കെബിലി (ടുണീഷ്യ)

ഈ തെക്കന്‍ ടുണീഷ്യന്‍ നഗരം വേനല്‍ക്കാലത്ത് ചുട്ടുപൊളളും. പലപ്പോഴും താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. കെബിലിയിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 55 ഡിഗ്രി സെല്‍ഷ്യസ് 1931 ജൂലൈ 7 ന് രേഖപ്പെടുത്തിയിരുന്നു.

അഹ്വാസ് (ഇറാന്‍)

മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചൂടുള്ള നഗരങ്ങളില്‍ ഒന്നായ അഹ്വാസ് 54°C വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

ടിറാത്ത് സ്വി

സമുദ്രനിരപ്പില്‍ നിന്ന് 220 മീറ്റര്‍ താഴെയാണ് ടിറാത്ത് സ്വി സ്ഥിതി ചെയ്യുന്നത് . 1942 ജൂണ്‍ 21 ന് ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില (54 ഡിഗ്രി സെല്‍ഷ്യസ്, 129.2 ഡിഗ്രി സെല്‍ഷ്യസ്) ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ബസ്ര (ഇറാഖ്)

2016-ല്‍ 53.9°C രേഖപ്പെടുത്തിയ ഈ നഗരം അത്യന്തം കടുത്ത വേനല്‍ അനുഭവപ്പെടുന്ന പ്രദേശമാണ്.

മിത്രിബ (കുവൈത്ത്)

2016-ല്‍ 53.9°C രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായി മാറി.

ടര്‍ബത്ത് (പാകിസ്ഥാന്‍)

2017-ല്‍ 53.7°C വരെ ഉയർന്ന താപനില രേഖപ്പെടുത്തി.

അല്‍ ജസീറ ബോര്‍ഡര്‍ ഗേറ്റ് (യുഎഇ)

വേനല്‍ക്കാലത്ത് 50°C കടക്കുന്ന ഈ മരുഭൂമി പ്രദേശത്ത് 52.1°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

മെക്‌സിക്കലി (മെക്‌സിക്കോ)

1995-ല്‍ 52°C രേഖപ്പെടുത്തിയ അത്യന്തം ചൂടുള്ള അതിർത്തി നഗരമാണിത്.

ജിദ്ദ (സൗദി അറേബ്യ)

മിഡില്‍ ഈസ്റ്റിലെ പ്രധാന ചൂട് കേന്ദ്രങ്ങളില്‍ ഒന്നായ ജിദ്ദയില്‍ 52°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ക്കാലം ജീവൻ തന്നെ പരീക്ഷിക്കുന്ന തരത്തിലുള്ള അതികഠിന ചൂടാണ് അനുഭവപ്പെടുന്നത്. ഡെത്ത് വാലി മുതല്‍ മിഡില്‍ ഈസ്റ്റിലെ മരുഭൂമി നഗരങ്ങള്‍ വരെ …. അതിനുദാഹരണങ്ങളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam