Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ പാമ്പ് കടിച്ചു; 11കാരിക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ ചികിത്സയില്‍

ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ പാമ്പ് കടിച്ചു; 11കാരിക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ ചികിത്സയില്‍

Media Mangalam 2 months ago

റാഞ്ചി: ജാർഖണ്ഡില്‍ സ്കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന നാല് വിദ്യാർത്ഥിനികള്‍ക്ക് പാമ്പുകടിയേറ്റു.

ഒരു വിദ്യാർത്ഥിനി മരിച്ചു. ബാക്കി മൂന്നുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വർഷ ഒറോണെ (11) ആണ് മരിച്ചത്. മനീഷ് കുമാരി (14), ഫുള്‍മാനിയ ഒറാവോണ്‍ (11), അനിഷ കുമാരി (11) എന്നിവർ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഒരു അധ്യാപിക വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യല്‍ സ്കൂളിലെ ഹോസ്റ്റലിലാണ് ദാരുണ സംഭവം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികള്‍ക്കാണ് കടിയേറ്റത്. കുട്ടികളെ വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി.

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പാമ്പ് എങ്ങനെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കയറി എന്നതടക്കം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam