പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു.
ബാക്കി നാല് പ്രതികളെ ഉടൻ തന്നെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. കേസില്‍ നിലവില്‍ ഒൻപത് പ്രതികളാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അനില്‍കുമാർ, കിരണ്‍,അമല്‍ എന്നിവരെയാണ് ഇന്ന് പോലീസ് പിടികൂടിയത്. ഇതിലെ അമലിനെ കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടുന്നത്.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതില്‍ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്നത് കണ്ടെത്താനായി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്. സംഭവത്തില്‍ പോലീസ് മേധാവിയില്‍ നിന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നില്‍ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പോസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം.
അതേസമയം ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു.ഇക്കാര്യത്തില്‍ റിപ്പോർട്ട് നല്‍കുന്നത് കൂടിക്കാഴ്ച്ചയില്‍ ചർച്ചയായി. പോലീസില്‍ നടപ്പാക്കേണ്ട മാറ്റങ്ങളും ചർച്ച ആയി. മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ച് എത്തിയാല്‍ ഇക്കാര്യങ്ങള്‍ തീരുമാനം ഉണ്ടാകും.

