Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടുക്കിയില്‍ അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു; നിര്‍മാണത്തിലെ അപാകതയെന്ന് നിഗമനം

ഇടുക്കിയില്‍ അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു; നിര്‍മാണത്തിലെ അപാകതയെന്ന് നിഗമനം

Media Mangalam 2 days ago

പൈനാവ്: ഇടുക്കിയില്‍ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാറില്‍ ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടമാണ് ഇന്നു പുലർച്ചെ തകർന്നുവീണത്.

പാമ്പനാർ സ്വദേശി ആഗ്നല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇത് വലിയ അപകടം ഒഴിവാക്കി. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam