തിരുവനന്തപുരം: ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുല്‍ മജീദ് അന്തരിച്ചു. 86 വയസ്സായിരുന്നു. വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം 'ലുമിയർ' വീട്ടില്‍ എം.കെ.
അബ്ദുല്‍ മജീദ് ദീർഘകാലം ഐ.എസ്.ആർ.ഒയില്‍ സേവനം അനുഷ്ഠിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടൊപ്പം വിവിധ പദ്ധതികളില്‍ പങ്കാളിയായി. മലപ്പുറം പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടില്‍ പരേതനായ ബാപ്പുട്ടിയുടെ മകനാണ്.
തിരുവനന്തപുരം മുസ്‍ലിം അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ സമിതിയംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു. പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകള്‍ ആരിഫയാണ് ഭാര്യ. ജസ്റ്റിസ് സി.കെ. അബ്ദുറഹീം ഭാര്യ സഹോദരനാണ്. മക്കള്‍: ഡോ. എം.കെ. സെല്‍വ, ഡോ. എം.കെ. ബിന്ദു. മരുമക്കള്‍: ഡോ. അബ്ബാസ്, ഡോ. നസീർ.
ഖബറടക്കം ശനിയാഴ്ച രാത്രി 7.30ന് പാളയം ജുമാ മസ്ജിദില്‍ നടക്കും.

