കോല്‍ക്കത്ത: ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടു പിന്നാലെയാണ് കൊല്‍ക്കത്തയിലെ മൗലാന ആസാദ് കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി താനിയ പറവിന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീരീക്ഷണത്തിന് കീഴില്‍ വന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-തായ്ബ(എല്‍ ഇ ടി ) അംഗങ്ങളുമായി താനിയ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു.
2017 ലെ വര്‍ഗീയ അക്രമ സംഭവം മനസില്‍ അക്രമാസക്തമായ ജിഹാദ് വിത്ത് വിതച്ചതാണ് പര്‍വിനെ വര്‍ഗീയതയിലേക്ക് നയിച്ചത്. ബംഗ്ലാദേശ് അനുകൂലികള്‍ക്കെതിരെ അടിച്ചമര്‍ത്തലിന്റെ ഭാഗമായി പാക്കിസ്ഥാന്‍ സൈന്യം ഉയര്‍ത്തിയ'റസാകാര്‍സ്' എന്ന സ്വകാര്യ മിലിഷ്യയിലെ അംഗമായിരുന്ന സയിദിയുടെ സന്ദേശങ്ങള്‍ താനിയ ഉള്‍ക്കൊണ്ടു. അതിന്റെ ഫലമായി താനിയ വോയ്‌സ് ഓഫ് ഇസ്ലാം, ഇസ്ലാമിക് ഉമ്മ, ഹ്യൂമന്‍ ബ്രദര്‍ഹുഡ് എന്നീ വിവിധ ഇസ്ലാമിക് ചായ്വുള്ള വാട്‌സാപ്പ് ഗ്രുപ്പുകളില്‍ ചേര്‍ന്നു. ഈ വാട്‌സാപ്പ് ഗ്രുപ്പുകളെല്ലാം മുസ്ലിങ്ങള്‍ക്കെതിരെ വംശഹത്യ നടത്താന്‍ പോകുന്ന രാജ്യങ്ങളുടെ ഭാഗമാണെന്ന അതേ സന്ദേശത്തെക്കുറിച്ചാണ് സംസാരിച്ചത്.ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം സായുധ ജിഹാദ് ആയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കാശ്മീര്‍ ആസ്ഥാനമായുള്ള അല്‍ത്താഫ് അഹമ്മദ് റാത്തറുമായി തനിയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. 'അബു ജുല്‍ഡല്‍'എന്ന ഓമന പേരിലാണ് താനിയ ജിഹാധിയായി വളര്‍ന്നു വന്നത്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് താനിയയെ കണ്ടെത്തിയത്.

