Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ വേണ്ടെന്ന് കരുതുന്നയാള്‍ ഹിന്ദുവല്ല'; എല്ലാ മാര്‍ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും മോഹൻ ഭാഗവത്

'ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ വേണ്ടെന്ന് കരുതുന്നയാള്‍ ഹിന്ദുവല്ല'; എല്ലാ മാര്‍ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും മോഹൻ ഭാഗവത്

Media Mangalam 2 weeks ago

ന്യൂയോർക്ക്: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകരുതെന്ന് ചിന്തിക്കുന്ന ഒരാള്‍ യഥാർഥത്തില്‍ ഹിന്ദുവല്ലെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്.

ന്യൂയോർക്കില്‍ നടന്ന 'ഒരു ലോകം ഒരു മനുഷ്യത്വം' എന്ന കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന ആശയം ഹിന്ദുത്വം ഉള്‍ക്കൊള്ളുന്നുവെന്ന് ഭാഗവത് പറഞ്ഞു. ഓരോ മനുഷ്യനും അന്തസ്സുള്ളവരാണ്. മനുഷ്യർക്കിടയില്‍ യാതൊരു തരത്തിലുള്ള വേർതിരിവും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നിങ്ങള്‍ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കില്‍, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മില്‍ വ്യത്യാസമില്ല'—ഭാഗവത് പറഞ്ഞു.

ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള ആർഎസ്‌എസിന്റെ നിലപാടുമായി ബന്ധപ്പെട്ട് മുസ്‌ലിം വിഭാഗത്തില്‍നിന്ന് ഉയർന്ന ചോദ്യവും അദ്ദേഹം പരാമർശിച്ചു. ഹിന്ദു രാഷ്ട്രം യാഥാർഥ്യമാകുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നും അവരെ രാജ്യത്തുനിന്ന് പുറത്താക്കുമോയെന്നും ഒരു മുസ്ലീം സഹോദരൻ ഒരിക്കല്‍ ചോദിച്ചിരുന്നതായി ഭാഗവത് പറഞ്ഞു.

അതിന് നല്‍കിയ മറുപടിയും അദ്ദേഹം വിശദീകരിച്ചു. 'അല്ല, അതല്ല ഹിന്ദുത്വം. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ വേണ്ടെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഹിന്ദുവല്ല' എന്നായിരുന്നു തന്റെ മറുപടിയെന്ന് ഭാഗവത് പറഞ്ഞു. മനുഷ്യർക്കിടയില്‍ മതത്തിന്റെ പേരില്‍ വേർതിരിവില്ലെന്നതിന് ആർഎസ്‌എസ് പ്രവർത്തകരുടെ സേവനപ്രവർത്തനങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

'നിങ്ങള്‍ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കില്‍, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മില്‍ ഒരു വ്യത്യാസവുമില്ല. നേരത്തെ ഒരിടത്ത് സംസാരിച്ചിരുന്നു. അവിടെ മുസ്‌ലിം സഹോദരങ്ങളും ഉണ്ടായിരുന്നു. അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. 'നിങ്ങള്‍ ഹിന്ദു സംഘടനയാണ്. ഹിന്ദു രാഷ്ട്രം വേണമെന്നാണ് നിങ്ങള്‍ പറയുന്നത്. അപ്പോള്‍ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താകും? നിങ്ങള്‍ ഞങ്ങളെ പുറത്താക്കുമോ? എന്നായിരുന്നു ചോദ്യം. അപ്പോള്‍ ഞാൻ പറഞ്ഞു. അല്ല, അതല്ല ഹിന്ദുത്വം. ഏതെങ്കിലും ഒരു ഹിന്ദു ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ വേണ്ടെന്ന് ചിന്തിച്ചാല്‍ അയാള്‍ ഹിന്ദുവല്ല. ഹരിയാനയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിമുട്ടി അപകടമുണ്ടായി. യാത്രക്കാരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. ഞങ്ങളുടെ സ്വയം സേവകരാണ് അന്ന് അവിടെ ആദ്യം എത്തിയത്. അവർ എല്ലാവരെയും പരിചരിച്ചു. വളരെക്കുറച്ചുപേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. പരുക്കേറ്റവരെ ചികിത്സിക്കുന്നതും മരിച്ചവരുടെ അന്ത്യകർമങ്ങള്‍ക്കുവേണ്ട സഹായം ചെയ്യുന്നതും അടക്കം എല്ലാ സഹായങ്ങളും ആർഎസ്‌എസ് പ്രവർത്തകരാണ് ചെയ്തത്. ഞങ്ങള്‍ക്ക് വേർതിരിവില്ല.'- മോഹൻ ഭാഗവത് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam