Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ജനാധിപത്യ നിലപാടുകളോ സാമൂഹിക ബോധമോ ലിംഗ നീതിയോ ഇല്ലാത്ത സംഘടന, നാല് വര്‍ഷം മുൻപ് രാജിവച്ചതില്‍ ഇന്ന് എനിക്ക് എന്നെ തന്നെ ഉമ്മ വയ്ക്കാൻ തോന്നുന്നു'; എഎംഎംഎ അളിഞ്ഞ സംഘടനയെന്ന് ഹരീഷ് പേരടി

'ജനാധിപത്യ നിലപാടുകളോ സാമൂഹിക ബോധമോ ലിംഗ നീതിയോ ഇല്ലാത്ത സംഘടന, നാല് വര്‍ഷം മുൻപ് രാജിവച്ചതില്‍ ഇന്ന് എനിക്ക് എന്നെ തന്നെ ഉമ്മ വയ്ക്കാൻ തോന്നുന്നു'; എഎംഎംഎ അളിഞ്ഞ സംഘടനയെന്ന് ഹരീഷ് പേരടി

Media Mangalam 4 months ago

താരസംഘടയായ 'അമ്മ'യ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ജനാധിപത്യ നിലപാടുകളും സാമൂഹിക ബോധവും ലിംഗനീതിയും ഇല്ലാത്ത സംഘടനയാണ് എഎംഎംഎ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നാല് വർഷം മുൻപ് സംഘടനയില്‍ നിന്നും രാജി വെച്ച്‌ ഇറങ്ങാറിപ്പോകാനുള്ള തന്റെ തീരുമാനത്തില്‍ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

''ജനാധിപത്യ നിലപാടുകളും സാമൂഹിക ബോധവും ലിംഗനീതിയും ഒന്നുമില്ലാത്ത എഎംഎംഎ എന്ന ആ അളിഞ്ഞ സംഘടനയില്‍ നിന്ന് 4 വർഷം മുൻപ് രാജിവച്ച്‌ ഇറങ്ങി പോരാൻ തോന്നിയതില്‍ ഇന്ന് എനിക്ക് എന്നെ തന്നെ ഉമ്മ വയ്ക്കാൻ തോന്നുന്നു… ഹരീഷ് പേരടി, ഐ ലവ് യു ഡാ.''- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെയും താരസംഘടനയ്‌ക്കെതിരെ ശക്തമായ നിലപാടറിയിച്ച്‌ താരം രംഗത്തെത്തിയിട്ടുണ്ട്. അമ്മ'യില്‍ നിന്നു താൻ ഇറങ്ങിപ്പോന്നതിനു കാരണം ചില വിയോജിപ്പുകളാണെന്ന് അദ്ദേഹം നേരെത്തെ പറഞ്ഞിട്ടുണ്ട്. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ഒരു താരത്തിനെതിരെ നടപടിയെടുക്കാത്ത സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നാല് വർഷം മുൻപ് ഹരീഷ് പേരടി അമ്മയില്‍ നിന്ന് രാജി വെച്ച്‌ ഇറങ്ങിപ്പോന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ താൻ അന്നെടുത്ത തീരുമാനം എന്തുകൊണ്ടും ശരിയായിരുന്നു എന്ന് തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ ഉറപ്പിച്ച്‌ പറയുകയാണ് നടൻ. താരത്തിന്റെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയിലും സിനിമാവൃത്തങ്ങളിലും വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

https://www.facebook.com/share/p/1B9uNF4q2y/

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam