Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; കളക്‌ട്രേറ്റില്‍ അവലോകന യോഗം

കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; കളക്‌ട്രേറ്റില്‍ അവലോകന യോഗം

Media Mangalam 1 week ago

മേപ്പാടി: കള്ളാടിയിലുണ്ടായ വിനാശകരമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തബാധിത പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

മന്ത്രിമാരായ എ.പി. അനില്‍കുമാർ, ടി. സിദ്ദിഖ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്രകൃതിക്ഷോഭത്തില്‍ സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം നേരിട്ടെത്തി ആശ്വസിപ്പിച്ചു.

കള്ളാടിയിലെ ദുരന്തബാധിതപ്രദേശവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷമാണ് മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തിയത്. കല്പറ്റയിലെ കളക്‌ട്രേറ്റില്‍വെച്ച്‌ അവലോകനയോഗം ചേരും. ഇതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ഏഴുപേരാണ് നിലവില്‍ മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. അഞ്ചുപേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam