മേടം: ദിവസത്തിന്റെ ആദ്യസമയത്ത് കാര്യങ്ങളില്‍ പ്രതികൂലത അനുഭവപ്പെടാം. നഷ്ടസാധ്യതയും അപകടഭീതിയും ഉണ്ടാകാം. രാവിലെ 7ന് ശേഷം അനുകൂലവും പ്രതികൂലവും ഇടകലർന്ന ഫലങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.
ഇടവം: പ്രഭാതസമയം കാര്യങ്ങള്‍ അനുകൂലമായി മുന്നേറും. എന്നാല്‍ രാവിലെ 7ന് ശേഷം കാര്യതടസ്സം, സാമ്പത്തിക നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി എന്നിവയ്ക്ക് സാധ്യതയുണ്ട്.
മിഥുനം: ഏറ്റവും അനുകൂല ഫലം ലഭിക്കുന്ന രാശികളിലൊന്നാണ്. ജോലികളില്‍ വിജയം, അംഗീകാരം, ധനലാഭം, ആരോഗ്യം, ആഗ്രഹസാഫല്യം എന്നിവ പ്രതീക്ഷിക്കാം.
കർക്കടകം: ദിവസത്തിന്റെ തുടക്കത്തില്‍ ചില തടസ്സങ്ങളും ആരോഗ്യപരമായ അസ്വസ്ഥതകളും ഉണ്ടാകാം. രാവിലെ 7ന് ശേഷം സാഹചര്യം മെച്ചപ്പെടുകയും കാര്യവിജയം, സുഹൃദ്‌സംഗമം, അംഗീകാരം എന്നിവ ലഭിക്കുകയും ചെയ്യും.
ചിങ്ങം: ജോലികളില്‍ കാലതാമസവും മാനസിക സമ്മർദവും ഉണ്ടാകാം. ശത്രുശല്യത്തിനും അപകടസാധ്യതയ്ക്കും സാധ്യതയുള്ളതിനാല്‍ ഇരുചക്രവാഹന യാത്രകളില്‍ ജാഗ്രത പാലിക്കുക.
കന്നി: പ്രഭാതം അനുകൂലമാണ്. എന്നാല്‍ രാവിലെ 7ന് ശേഷം കാര്യങ്ങളില്‍ തടസ്സം, യാത്രാ ബുദ്ധിമുട്ട്, ഉദരസംബന്ധമായ അസ്വസ്ഥത, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം.
തുലാം: ദിവസത്തിന്റെ ആദ്യഭാഗത്ത് അഭിപ്രായഭിന്നതകളും കാര്യപരാജയവും ഉണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ 7ന് ശേഷം സ്ഥിതി അനുകൂലമായി മാറി കാര്യവിജയവും അംഗീകാരവും സ്ഥാനലാഭവും ലഭിക്കാം.
വൃശ്ചികം: പ്രഭാതസമയം വിജയകരമായിരിക്കും. എന്നാല്‍ പിന്നീട് കലഹം, കാര്യപരാജയം, മാനസിക അസ്വസ്ഥത, ആഗ്രഹങ്ങള്‍ തടസ്സപ്പെടല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ധനു: ദിവസത്തിന്റെ തുടക്കത്തില്‍ അലച്ചിലും അധികചെലവും ആരോഗ്യപ്രശ്നങ്ങളും നേരിടാം. രാവിലെ 7ന് ശേഷം കാര്യങ്ങള്‍ അനുകൂലമായി മാറി ധനലാഭം, അംഗീകാരം, ആരോഗ്യം എന്നിവ കൈവരും.
മകരം: പ്രഭാതത്തില്‍ കാര്യവിജയവും സന്തോഷകരമായ അനുഭവങ്ങളും ഉണ്ടാകും. എന്നാല്‍ പിന്നീട് ജോലികളില്‍ തടസ്സം, ചെലവ് വർധിക്കല്‍, മനഃപ്രയാസം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം: മികച്ച ഫലമാണ് കാത്തിരിക്കുന്നത്. മത്സരവിജയം, തൊഴില്‍രംഗത്തെ പുരോഗതി, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യനേട്ടം എന്നിവ പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിച്ചേക്കാം.
മീനം: ദിവസത്തിന്റെ ആദ്യഘട്ടത്തില്‍ കാര്യങ്ങളില്‍ തടസ്സവും ആരോഗ്യപരമായ അസ്വസ്ഥതയും യാത്രാബുദ്ധിമുട്ടും ഉണ്ടാകാം. രാവിലെ 7ന് ശേഷം കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യത തെളിയും.

