Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്‌ഇബി

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്‌ഇബി

Media Mangalam 1 week ago

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെന്നും കെഎസ്‌ഇബി പറഞ്ഞു.

പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്നും. ഇക്കാരണം കൊണ്ട് നിയന്ത്രണം ഒഴിവാക്കാനായെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

വൈദ്യുതിയുടെ ഉപയോഗം കൂടിയതിന് പിന്നാലെ കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂലൈ മുതല്‍ ‍ഡിസംബര്‍ വരെ (സെപ്റ്റംബര്‍ ഒഴികെ) ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നല്‍കുകയും ചെയ്തിരുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്‌ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കിയത്.

എന്നാല്‍ യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam