Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊട്ടാരക്കരയില്‍ ഓട്ടോയില്‍ കയറിയ വയോധികയുടെ സ്വര്‍ണമാല മോഷണം പോയ സംഭവം; തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ ഓട്ടോയില്‍ കയറിയ വയോധികയുടെ സ്വര്‍ണമാല മോഷണം പോയ സംഭവം; തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

Media Mangalam 4 months ago

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വയോധികയുടെ സ്വർണമാല മോഷണം പോയ കേസില്‍ പ്രതികള്‍ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ തൂത്തുക്കുടി, അണ്ണാനഗർ 12ല്‍ ഡോർ നമ്പർ 23ല്‍ കല്യാണി (45), പാർവതി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വയോധികയുടെ കഴുത്തില്‍നിന്ന് സ്വർണമാല കവർന്ന് കടന്ന് കളയുകയായിരുന്നു പ്രതികള്‍.

മേയ് 26ന് ഉച്ചയോടെ വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റില്‍നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ മടങ്ങവെയാണ് സംഭവം. വയോധിക വിളിച്ച ഓട്ടോയില്‍ ഒന്നാം പ്രതി കല്യാണി ആദ്യം കയറിയിരിക്കുകയും തുടർന്ന് കൂട്ടാളിയായ പാർവതി വയോധികയെ അതേ ഓട്ടോറിക്ഷയില്‍ തന്ത്രപൂർവം കയറ്റുകയുമായിരുന്നു.

ഇരുവരുടെയും നടുക്ക് ഇരുന്ന വയോധികയുടെ കഴുത്തില്‍ നിന്ന് രണ്ടരപ്പവൻ വരുന്ന സ്വർണമാല തന്ത്രപൂർവം കൊളുത്ത് ഊരി മോഷ്ടിച്ചു. മാല നഷ്ടപ്പെട്ടത് പിന്നീടാണ് അറിഞ്ഞത്. പൊലീസില്‍ നല്‍കിയ പരാതിയില്‍ കൊട്ടാരക്കര സ്റ്റേഷൻ എ.സി.ഐ പി.ഡി. ജിജുകുമാന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോള്‍, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ തൃശൂരില്‍ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിലും ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവില്‍ പോയ അസം ദിബ്രഗാർ സ്വദേശി മഹേഷ് (19) പടിയില്‍. സിറ്റി പൊലീസ് സാഗോക്ക് സ്ക്വാഡും അസിസ്റ്റൻറ് കമീഷണറുടെ സ്ക്വാഡും ചേർന്ന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരിയിലായിരുന്നു പട്ടാളം മാരിയമ്മൻകോവിലില്‍ മോഷണം. നാല് ഭണ്ഡാരങ്ങളില്‍ നിന്നും മേശവലിപ്പില്‍ നിന്നുമായി 15,000 രൂപയാണ് മോഷണം ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam