Sunday, 09 May, 7.49 pm Media Mangalam

ഹോം
കോവാക്സിന്‍ ലഭിക്കുന്ന ആദ്യ ബാച്ച്‌ സംസ്ഥാനങ്ങളില്‍ കേരളമില്ല; വിതരണം ലഭ്യതയനുസരിച്ച്‌ പരിഗണിക്കുമെന്ന് ഭാരത് ബയോടെക്

ദില്ലി: ഭാരത് ബയോടെക് കോവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. മെയ് ആദ്യം മുതല്‍ നേരിട്ട് വാക്സീന്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയും, ദില്ലിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീന്‍ നല്‍കുക. ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്നാടുമാണുള്ളത്. കൂടാതെ ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Media Mangalam
Top