കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ 27-കാരനായ കെ.പി മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പപദമായ സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയെ തുടർന്ന് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

