കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാർക്ക് പരിക്ക്. വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
കൂത്താട്ടുകുളം കാക്കൂരില്‍ ആയിരുന്നു സംഭവം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരാമെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ ഒരു പെട്രോള്‍ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘമായിരുന്നു അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

