ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് പാക്കറ്റുകളില്‍ 'കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല' എന്ന ലേബല്‍ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് കമ്പനി.
പെപ്സികോ ആണ് ഈ ജനപ്രിയ സ്നാക്സ് ബ്രാൻഡുകളുടെ നിർമാതാക്കള്‍. എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും പുതുക്കിയ പാക്കറ്റുകളില്‍ 'കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല' എന്ന ലേബല്‍ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് പെപ്സികോ അറിയിച്ചു.
ഭക്ഷണങ്ങളിലെ 'ചേരുവകളുടെ സുതാര്യത' ഉപയോക്താക്കള്‍ ഇപ്പോള്‍ കൃത്യമായി പരിശോധിക്കാറുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാൻ പുതിയ പാക്കേജിങ് സഹായിക്കുമെന്നും കമ്പനി പറഞ്ഞു. ലെയ്സ്, കുർകുറെ ഉള്‍പ്പെടെയുള്ളവ കൃത്രിമ നിറങ്ങളോ രുചികളോ ഇല്ലാതെയാണ് നിർമിക്കുന്നതെന്നും പെപ്സികോ ഇന്ത്യ അവകാശപ്പെട്ടു.

