Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് എന്ന നഷ്ട സ്വപ്നം; കണ്ണീരോടെ റൊണാള്‍ഡോ മടങ്ങി

ലോകകപ്പ് എന്ന നഷ്ട സ്വപ്നം; കണ്ണീരോടെ റൊണാള്‍ഡോ മടങ്ങി

Media Mangalam 3 months ago

ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറില്‍ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ കിരീടസ്വപ്നം അവസാനിച്ചു.

അതോടൊപ്പം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് ഫുട്‌ബോളിലെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. മത്സരശേഷം കണ്ണീരോടെ മൈതാനം വിട്ട റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ആരാധകരെ ഏറെ വികാരാധീനരാക്കി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഏതാനും നിമിഷങ്ങള്‍ മൈതാനത്ത് നിശ്ചലനായി നിന്ന റൊണാള്‍ഡോയ്ക്ക് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. കണ്ണീരോടെ നിന്ന അദ്ദേഹത്തെ സ്പെയിനിന്റെ യുവതാരം ലമിൻ യമാല്‍ ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് സ്പെയിൻ താരങ്ങളെയും സ്വന്തം ടീമംഗങ്ങളെയും അഭിനന്ദിച്ച ശേഷമാണ് റൊണാള്‍ഡോ കരഞ്ഞുകൊണ്ട് ടണലിലേക്ക് നടന്നത്.

2006-ല്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, ഈ ടൂർണമെന്റാണ് തന്റെ അവസാന ലോകകപ്പെന്ന് മത്സരത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഈ തോല്‍വി അദ്ദേഹത്തിന്റെ ലോകകപ്പ് യാത്രയുടെ അവസാന അധ്യായമായി മാറി.

ഇത്തവണത്തെ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്ക്, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിഖ്യാത കരിയറിലും ലോകകപ്പ് കിരീടം മാത്രം കൈവരിക്കാനായില്ല. 2006-ല്‍ പോർച്ചുഗലിനെ സെമിഫൈനലിലെത്തിച്ചതാണ് ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടമായി ഇന്നും തുടരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam