Dailyhunt
മലയാളത്തിന്റെ ഒളിമങ്ങാത്ത താരം ഉണ്ണി കൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

മലയാളത്തിന്റെ ഒളിമങ്ങാത്ത താരം ഉണ്ണി കൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

Media Mangalam 5 years ago

മലയാളത്തിന്റെ എക്കാലത്തെയും നടന വിസ്മയം ഉണ്ണി കൃഷ്ണന്‍ നമ്ബൂതിരി (97)അന്തരിച്ചു.ദേശാടനം,കല്യാണ രാമന്‍,രാപ്പകല്‍,കൈക്കുടന്ന നിലാവ്,രാപ്പകല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.കോവിഡ് ബാധിച്ച്‌ ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡ് നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.

കോവിഡ് ബാധിച്ച്‌ അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചിരുന്നു. 98-ാം വയസില്‍ അദ്ദേഹം കോവിഡിനെ തോല്‍പ്പിച്ച്‌ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിച്ചു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി.

ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്ബോള്‍ 76 വയസായിരുന്നു അദ്ദേഹത്തിന്. അവിചാരിതമയാണ് സിനിമയിലേക്കുള്ള പ്രവേശനം. ദേശാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ സംവിധായകന്‍ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അവിടുണ്ടായിരുന്നു. ഇതാണ് നമ്മുടെ മുത്തച്ഛനെന്ന് ജയരാജ് നിശ്ചയിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമായിരുന്നു. പിന്നീട് മലയാളം കടന്ന് തമിഴിലും സാനിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി. കമല്‍ഹാസനൊപ്പം 'പമ്മല്‍ കെ സമ്മന്തം', രജനീകാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യറായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ 'കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍', മലയാളസിനിമകളായ 'രാപ്പകല്‍', 'കല്യാണരാമന്‍', 'ഒരാള്‍മാത്രം' തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

ഭാര്യ: അന്തരിച്ച ലീല അന്തര്‍ജനം. മക്കള്‍: ദേവകി, ഭവദാസന്‍ (കര്‍ണാടക ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍), യമുന, ജസ്റ്റിസ്. പി.വി കുഞ്ഞികൃഷ്ണന്‍ (കേരള ഹൈക്കോടതി ജഡ്ജി).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam