മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഇന്ന് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകണമെന്നില്ല.
മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അധിക ചെലവ് എന്നിവയ്ക്ക് സാധ്യത. പുതിയ കാര്യങ്ങളില്‍ ജാഗ്രത വേണം.
ഇടവം: കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് നേട്ടങ്ങളുടെ ദിനം. മത്സരങ്ങളില്‍ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. തൊഴില്‍മേഖലയില്‍ ലാഭം ഉണ്ടാകാം. ജോലി തേടുന്നവർക്ക് അനുകൂല വാർത്ത ലഭിച്ചേക്കാം.
മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് അനുകൂല ഫലങ്ങള്‍. സ്ഥാനക്കയറ്റം, പരീക്ഷാവിജയം, നിയമകാര്യങ്ങളിലെ അനുകൂല തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹങ്ങള്‍ സഫലമാകാനും സാധ്യത.
കർക്കടകം: പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടാം. കാര്യപരാജയം, ശത്രുശല്യം, കലഹം, ഉദരസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് സാധ്യത. പ്രവർത്തനങ്ങളില്‍ മന്ദത അനുഭവപ്പെടാം.
ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സങ്ങള്‍ ഉണ്ടായേക്കാം. മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത. യാത്രകളില്‍ പ്രത്യേക ശ്രദ്ധ വേണം. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക.
കന്നി: ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് ഇന്ന് ഭാഗ്യം അനുകൂലം. കാര്യവിജയവും സാമ്പത്തിക നേട്ടവും ലഭിക്കാം. മത്സരങ്ങളില്‍ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. കിട്ടാനുള്ള പണം തിരിച്ചുകിട്ടാം.
തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് വിജയസാധ്യത കൂടുതലാണ്. മത്സരങ്ങളില്‍ മുന്നിലെത്താം. ശത്രുക്ഷയം, ആരോഗ്യനേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയും കാണുന്നു. മനസ്സിലെ ആഗ്രഹങ്ങള്‍ സഫലമാകാം.
വൃശ്ചികം: വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് കാര്യങ്ങളില്‍ തടസ്സം നേരിടാം. ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് സാധ്യത. വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിരാശ നേരിടാം.
ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവർക്ക് ഇന്ന് സമ്മർദങ്ങള്‍ നിറഞ്ഞ ദിവസമായേക്കാം. കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാം. അടുപ്പമുള്ള ചിലർ അകന്നുനില്‍ക്കാനും സാധ്യത.
മകരം: ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് അനുകൂല സമയമാണ്. കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യവും അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകാം.
കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് ഇന്ന് തടസ്സങ്ങള്‍ ഉണ്ടായേക്കാം. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത ആവശ്യമാണ്.
മീനം: പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കാനും പുതിയ കോഴ്സുകളില്‍ പ്രവേശനം നേടാനും സാധ്യതയുണ്ട്.

