തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വികസന പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിനും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകള്‍ നല്‍കി സർക്കാർ ഉത്തരവിറക്കി.
മന്ത്രിമാരില്ലാത്ത കാസർകോട് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനില്‍കുമാറിനുമാണ് നല്‍കിയിരിക്കുന്നത്.ഇടുക്കിയില്‍ അനൂപ് ജേക്കബും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും വികസന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലകളും ചുമതലയുള്ള മന്ത്രിമാരും ഒറ്റനോട്ടത്തില്‍:
ജില്ല മന്ത്രി
തിരുവനന്തപുരം സി.പി ജോണ്‍
കൊല്ലം ഷിബു ബേബി ജോണ്‍
പത്തനംതിട്ട പി.സി വിഷ്ണുനാഥ്
ആലപ്പുഴ എം. ലിജു
കോട്ടയം മോൻസ് ജോസഫ്
ഇടുക്കി അനൂപ് ജേക്കബ്
എറണാകുളം റോജി എം. ജോണ്‍
തൃശ്ശൂർ ഒ.ജെ ജനീഷ്
പാലക്കാട് എൻ. ഷംസുദ്ദീൻ
മലപ്പുറം പി.കെ ബഷീർ
കോഴിക്കോട് എ.പി അനില്‍കുമാർ
വയനാട് സിദ്ദിഖ്
കണ്ണൂർ സണ്ണി ജോസഫ്
കാസർഗോഡ് കെ.എം ഷാജി
ജില്ലകളിലെ സർക്കാർ പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണവും ജനകീയ പ്രശ്നങ്ങളിലെ അടിയന്തര ഇടപെടലുകളും ഇനിമുതല്‍ അതത് ചുമതലയുള്ള മന്ത്രിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഏകോപിപ്പിക്കുക.

