ഡല്‍ഹി: ഡല്‍ഹിയില്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശിനിയായ 23കാരി അഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്.
സർവകലാശാലയില്‍ എംഎ ഇൻറർനാഷണല്‍ റിലേഷൻസ് വിദ്യാർഥിനിയായ അഫിയ, ഡല്‍ഹിയിലെ ഓഖ്‌ലയില്‍ നിന്നാണ് കാണാതായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ രാത്രി 11.30 ഓടെയാണ് യുവതിയെ അവസാനമായി കണ്ടത്.
പി.ജിയില്‍ താമസിച്ചിരുന്ന അഫിയ മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയതായിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു. പുറത്തിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ മുറിയില്‍ തന്നെ വെച്ചുപോയതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫിയയെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. വിദ്യാർഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

