Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാസപ്പടി കേസ്: സിഎംആര്‍എല്‍ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച; അതുവരെ ഇഡി നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

മാസപ്പടി കേസ്: സിഎംആര്‍എല്‍ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച; അതുവരെ ഇഡി നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Media Mangalam 4 days ago

റണാകുളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെ കരിമണല്‍ കമ്പനിയായ CMRL നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വരും വെള്ളിയാഴ്ച വിധി പറയും.

അതുവരെ കമ്പനിക്കെതിരായ തുടർനടപടികള്‍ കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ ആശ്വാസം ഹർജി നല്‍കിയ CMRL-ന് മാത്രമായിരിക്കും ബാധകം. കേസില്‍ കക്ഷിയല്ലാത്ത വീണ വിജയൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം.

CMRL നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിശദമായ വാദം കേട്ടു ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയതെന്ന് സിഎംആർഎല്‍. വാദിച്ചു സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമൻസ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതും രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങുന്നതെന്നും കമ്പനി വാദിച്ചു എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു ലിസ്റ്റഡ് കമ്പനി അല്ലേ,എക്സാലോജിക് ആയുള്ള രേഖകള്‍ അല്ലേ ഇഡി ചോദിച്ചതെന്നും സിഎംആർഎല്ലിനോട് കോടതി ചോദിച്ചു

ഷെഡ്യൂള്‍ഡ് കുറ്റകൃത്യം ഉണ്ടെന്നായിരുന്നു ഇ ഡിയുടെ ല വാഗം. അന്വേഷണം നടത്താൻ ഇഡിക്ക് അവകാശമുണ്ട് എന്തിനാണ് എക്സാലോജിക്കിന് പണം കൈമാറിയത് എന്നതില്‍ വ്യക്തതയില്ല ഐടി സേവനങ്ങള്‍ക്കാണെന്ന് പറഞ്ഞെങ്കിലും ഇതു ഉണ്ടായിട്ടില്ലെന്ന് sfio റിപ്പോർട്ടിലുണ്ട് ദുരൂഹമായ ഇടപാടിനുള്ള വഴിവിട്ട നീക്കങ്ങളാണ് ഇതെന്ന് sfio കണ്ടെത്തല്‍ ഉണ്ടെന്നും ഇഡി വാദിച്ചു ഇരു ഭാഗത്തിന്‍റേയും വാദം കേട്ട ശേശമാണ് ഹർജി വിധി പറയാനായി മാറ്റിയത്.

ഇഡിക്ക് വേണ്ടി അഡീഷണ‌ല്‍ സോളിസിറ്റർ ജനറളും .സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും ഹാജരായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam