Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മറ്റൊരു മണ്ഡലത്തില്‍ കയറുമ്പോള്‍ ബന്ധപ്പെട്ട എംഎല്‍എയെ അറിയിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും വേണം'; റെജി ചെറിയാനെതിരെ ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം, ബാര്‍ ഹോട്ടലിനെ  പരിഹസിച്ചും പരാമര്‍ശം

'മറ്റൊരു മണ്ഡലത്തില്‍ കയറുമ്പോള്‍ ബന്ധപ്പെട്ട എംഎല്‍എയെ അറിയിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും വേണം'; റെജി ചെറിയാനെതിരെ ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം, ബാര്‍ ഹോട്ടലിനെ പരിഹസിച്ചും പരാമര്‍ശം

Media Mangalam 4 months ago

അമ്പലപ്പുഴ: തന്റെ മണ്ഡലത്തില്‍ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ അമ്പലപ്പുഴ എംഎല്‍എ ജി.

സുധാകരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അമ്പലപ്പുഴ മണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്ന തോട്ടപ്പള്ളി സ്പില്‍വേ സന്ദർശിച്ച റെജി ചെറിയാന്റെ നടപടി ജനപ്രതിനിധി മര്യാദകള്‍ക്ക് വിരുദ്ധമാണെന്നാണ് സുധാകരന്റെ ആരോപണം.

മറ്റൊരു മണ്ഡലത്തില്‍ പ്രവേശിച്ച്‌ ഔദ്യോഗിക ഇടപെടലുകള്‍ നടത്തുമ്പോള്‍ ബന്ധപ്പെട്ട എംഎല്‍എയെ അറിയിക്കേണ്ടത് സാമാന്യമര്യാദയാണെന്നും അതില്‍ വീഴ്ചവരുത്തിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇക്കാര്യം നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ റെജി ചെറിയാൻ ശിക്ഷിക്കപ്പെടാൻ പോലും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി എംഎല്‍എയായ ഒരാള്‍ മറ്റൊരു ജനപ്രതിനിധിക്ക് മേല്‍ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.

വിമർശനത്തിനിടെ റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ പരിഹാസം ഉന്നയിച്ചു. താൻ അവിടെ പോകാറില്ലാത്തതിനാല്‍ തന്നോട് പ്രത്യേക സ്‌നേഹമുണ്ടാകില്ലെന്നും, അവിടെ സ്ഥിരമായി എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേ സന്ദർശനത്തെ ചൊല്ലി ഉയർന്ന വിവാദം ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാർ തമ്മിലുള്ള അഭിപ്രായഭിന്നത പൊതുവേദിയിലേക്ക് എത്തിച്ചിരിക്കുകയാണ്. വിഷയത്തില്‍ റെജി ചെറിയാന്റെ പ്രതികരണവും രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam