ബാങ്കോക്കില്‍ സ്വകാര്യവീടിന് പുറത്തുള്ള മീൻകുളത്തില്‍ അതിക്രമിച്ച് കയറി കോയി മീനിനോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 51കാരൻ അറസ്റ്റില്‍.
സുചിത് ചായ് എന്നയാളെയാണ് തുംഗ് സോങ് ഹോങ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ ഏഴിന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. സോയ് വിഭാവഡി രങ്സിത് 66-ലെ വീടിന് സമീപത്തെ മീൻകുളത്തിലായിരുന്നു സംഭവം. സൈക്കിളിലെത്തിയ ഇയാള്‍ കുളത്തിന് സമീപം സൈക്കിള്‍ നിർത്തിയ ശേഷം ചുറ്റുപാടും നിരീക്ഷിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടർന്ന് കുളത്തില്‍ നിന്ന് ഒരു കോയി മീനിനെ പിടിച്ചെടുത്ത പ്രതി അതിന് പിന്നാലെ ലൈംഗിക പ്രവൃത്തിയില്‍ ഏർപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുജോലിക്കാരനും വീട്ടുടമയും ചേർന്ന് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി. സൈക്കിളിലാണ് പ്രതി രക്ഷപ്പെട്ടതെന്നതിനാല്‍ സമീപപ്രദേശത്ത് താമസിക്കുന്നയാളാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം.
തുടർന്ന് സെപ്റ്റംബർ 10-ന് ഉച്ചയ്ക്കുശേഷം സിയാങ് കോങ് ലക് സി പ്രദേശത്ത് നടന്നുപോകുന്നതിനിടെ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവദിവസം ധരിച്ചിരുന്ന അതേ വസ്ത്രം ഇയാള്‍ ധരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലില്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വ്യക്തി താനാണെന്ന് സുചിത് ചായ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

