Dailyhunt
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; ആളുകളെ മാറ്റി പാര്‍പ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; ആളുകളെ മാറ്റി പാര്‍പ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

Media Mangalam 4 years ago

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്‍്റെ തീരത്തുള്ള ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

883 കുടുംബങ്ങളെയാണ് ക്യാമ്ബിലേക്ക് മാറ്റുന്നത്. നിലവില്‍ പ്രദേശവാസികള്‍ ക്യാമ്ബിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. അതേ സമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ്വ് സ്വീകാര്യമല്ലെന്നും സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു.മുല്ലപെരിയാര്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം നിലപാടറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ പ്രകാശ് ആണ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്‍്റെ ആവശ്യം. നിലവിലെ റൂള്‍കര്‍വ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച്‌ തെറ്റായ പ്രചാരണം നടക്കുകയാണെന്നും, അനാവശ്യ ഭീതി പരത്തുകയാണെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിച്ചാല്‍ മതിയെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സുപ്രീംകോടതി, കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 റവന്യു ഉദ്യോഗസ്ഥന്മാര്‍ക്ക് 20 ക്യാമ്ബുകളുടെ ചുമതലയും ഏല്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്ബുകള്‍ സജ്ജമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആവശ്യമായ ജാഗ്രത നടപടികള്‍ സ്വീകരിച്ചായിരിക്കും ഡാം തുറക്കുക മന്ത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സംബന്ധിച്ചുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടുക്കിയിലെ വിവിധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ഡാം തുറക്കേണ്ടിവന്നാല്‍ അണക്കെട്ടിന്റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നും മന്ത്രി സമ്മേളനത്തില്‍ പറഞ്ഞു.

മാറ്റിപാര്‍പ്പിക്കാന്‍ വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. വള്ളക്കടവ് മുതല്‍ ഇടുക്കി ഡാം വരെ വെള്ളം ഒഴുകി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അണക്കെട്ടിന്റെ 27 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആവശ്യമെങ്കില്‍ 20 ക്യാമ്ബുകള്‍ തുറക്കുമെന്നും കെ രാജന്‍ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പ്രതികരിക്കരുതെന്നും ഇവ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് ഇടമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അണക്കെട്ടില്‍ നിന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നും കേരളം ആവശ്യപ്പെട്ടുവെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് ഡാം തുറന്നാല്‍ ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്ബിലേക്ക് മാറ്റും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റില്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.

Tags

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam