Dailyhunt
'മൂന്ന് സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു'; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകാനൊരുങ്ങുമ്പോള്‍ അഭിനന്ദനമറിയിച്ച്‌ നടൻ മനോജ്.കെ.ജയൻ

'മൂന്ന് സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു'; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകാനൊരുങ്ങുമ്പോള്‍ അഭിനന്ദനമറിയിച്ച്‌ നടൻ മനോജ്.കെ.ജയൻ

Media Mangalam 1 week ago

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഹൃത്തുക്കള്‍ നേടിയ ഉജ്ജ്വല വിജയത്തില്‍ സന്തോഷം പങ്കുവെച്ച്‌ നടൻ മനോജ്.കെ.ജയൻ. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദളപതി വിജയ് നേടിയ അട്ടിമറി വിജയത്തിലും കേരളത്തില്‍ പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടിയുടെ മിന്നുന്ന വിജയത്തിലുമാണ് താരം ഹൃദയത്തില്‍ തൊട്ട ഭാഷയില്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അരങ്ങേറാൻ ഒരുങ്ങുമ്പോള്‍ താൻ അഭിനയിച്ച സിനിമകളെക്കുറിച്ചുള്ള അഭിമാനമാണ് മനോജ് കെ. ജയൻ പങ്കുവെച്ചത്. 'തമിഴ്നാട്ടില്‍ ഇളയ ദളപതി വിജയ് യുടെ വിസ്മയ വിജയം. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോള്‍ അങ്ങയുടെ കൂടെ മൂന്നു സൂപ്പർ ഹിറ്റ് സിനിമകളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു. ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍' എന്നായിരുന്നു മനോജ് കെ. ജയൻ തന്റെ പോസ്റ്റിന് താഴെ കുറിച്ചത്. വിജയ് യുമായി വർഷങ്ങളായുള്ള സൗഹൃദവും ഒന്നിച്ച്‌ പ്രവർത്തിച്ച സിനിമകളിലെ ഓർമകളും പുതുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വിജയ്ക്കൊപ്പമുള്ള സിനിമയിലെ ദൃശ്യം പങ്കുവെച്ചായിരുന്നു മനോജ് കെ. ജയന്റെ കുറിപ്പ്.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ച രമേഷ് പിഷാരടിയെയും മനോജ് കെ. ജയൻ അഭിനന്ദിച്ചു. 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് പിഷാരടി വൻ വിജയം കൈവരിച്ചത്. തന്റെ സുഹൃത്തായ പിഷാരടിയുടെ ഈ വിജയം മലയാള സിനിമാ ലോകത്തിനും അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയില്‍നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ രണ്ട് പ്രിയ സുഹൃത്തുക്കളും ജനവിധി തേടി വിജയിച്ചു വന്നതിന്റെ ആവേശത്തിലാണ് താരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam