Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുതുകുളത്തെ വയോധികയുടെ മരണം; സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി എണ്‍പതുകാരിയെ ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തിയത് ബന്ധുവായ അയല്‍വാസി; പ്രതി അറസ്റ്റില്‍

മുതുകുളത്തെ വയോധികയുടെ മരണം; സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി എണ്‍പതുകാരിയെ ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തിയത് ബന്ധുവായ അയല്‍വാസി; പ്രതി അറസ്റ്റില്‍

Media Mangalam 4 months ago

ആലപ്പുഴ: മുതുകുളം തെക്ക് കനകക്കുന്ന് സ്വദേശിനി തങ്കമ്മ (80) കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ പ്രകാശനെ (50) പോലീസ് അറസ്റ്റ് ചെയ്തു.

ആഭരണങ്ങളും പണവും തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൃത്യം നടത്തിയ ശേഷവും തന്നെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ പ്രതി നാട്ടില്‍ തന്നെ തുടരുകയായിരുന്നു. പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.

പോലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ കൊലപാതകത്തിന് ശേഷവും ഇയാള്‍ നാട്ടില്‍തന്നെ തങ്ങുകയായിരുന്നു. എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയല്‍വാസിയായ പ്രതിയിലേക്ക് പോലീസ് എത്തിയത്.

മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നില്‍ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയവും പോലീസിനുണ്ടായിരുന്നു.

തങ്കമ്മയെയും വീടിനെയുംകുറിച്ച്‌ വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്നും പോലീസ് ആദ്യമേ സംശയിച്ചിരുന്നു. ഇതുപ്രകാരം നാട്ടുകാരില്‍ ചിലരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.

ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലില്‍ മൃതദേഹം കണ്ടത്. കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തില്‍ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam