മീഡിയ മംഗളത്തിന് വേണ്ടി ഗോവയില്‍ നിന്ന് പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍
പനാജി:തുടക്കത്തില്‍ നല്ല ചിത്രങ്ങള്‍ ഇല്ലായെന്ന തോന്നല്‍ ആണ് ഈ മേള ഉണ്ടാക്കിയത്.അത് നിരാശജനകമായിരുന്നു.സാധാരണഗതിയില്‍ ഒരാള്‍ക്ക് നാലോ അഞ്ചോ സിനിമ കാണാന്‍ സാധിക്കുമ്ബോള്‍ അതിലൊരു സിനിമയെങ്കിലും നന്നായിരിക്കും.ഇവിടെ മൂന്ന് സിനിമ മാത്രമേ ഒരു ദിവസം കാണാന്‍ സാധിക്കു.സിനിമകളുടെ എണ്ണം കുറവാണ്.പ്രദര്‍ശനങ്ങളുടെ എണ്ണം കുറവാണ്.ആദ്യ ദിവസങ്ങളില്‍ അത്ര രസകരമായ പടങ്ങള്‍ ഒന്നും കണ്ടതുമില്ല.അതിലൊരു നിരാശ അനുഭവപ്പെട്ടിരുന്നു എന്നത് സത്യമാണ്.പക്ഷെ പിന്നിട് കുറെ നല്ല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
വിജയകൃഷ്ണനും മകനും സംസ്കൃത സിനിമ ഭഗവദ്ദജ്ജുഗത്തിന്റെ സംവിധായകനുമായ യദുവും ഗോവ മേളപ്പറമ്ബില്‍ സ്ത്രികള്‍ മാത്രം കഥാപാത്രമായി വരുന്ന മെറ്റേണല്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ്. ഒരു കന്യാസ്ത്രീമഠത്തിലെ മൂന്ന് അന്തേവാസികളെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം മാതൃത്വത്തിന് വേണ്ടിയുള്ള പലതരം സ്ത്രീകളുടെ പലതരം ആകാംഷകള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.അത് ഏറ്റവും മികച്ച രീതിയില്‍ത്തന്നെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം പ്രകൃതിയ്ക്ക് പ്രാധാന്യം നല്‍കുന്ന സന്ദേശപരമായ ചിത്രങ്ങളും ഗാന്ധിയന്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. അതില്‍ റെഡ് സോയില്‍ ഭേദപ്പെട്ട ഒരു ചിത്രമാണെന്ന് പറയാം.തീവ്രവാദത്തിനെതിരെ സന്ദേശം നല്‍കുന്ന റഷ്യന്‍ ചിത്രമാണ് പാല്‍മിറ.തീവ്രവാദത്തിലേക്ക് തിരിഞ്ഞ ഏകമകളെ അച്ഛന്‍ത്തന്നെ കുത്തിക്കൊല്ലുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഇത്തരം ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ട്ത്തന്നെ ഫെസ്റ്റിവെല്‍ നല്ലൊരു സാന്നിധ്യമായിരുന്നു.

