Dailyhunt
നമ്മുടെ നാട്ടിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് കാമുകന്മാരാക്കാൻ താത്പര്യം നാല്‍പ്പതിന് താഴെയുള്ള പുരുഷന്മാരെ; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 148 ശതമാനം വര്‍ധന; വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

നമ്മുടെ നാട്ടിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് കാമുകന്മാരാക്കാൻ താത്പര്യം നാല്‍പ്പതിന് താഴെയുള്ള പുരുഷന്മാരെ; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 148 ശതമാനം വര്‍ധന; വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Media Mangalam 1 week ago

ബെംഗളുരു: ഇന്ത്യക്കാർ കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണെന്ന് പൊതുവെ പറയാറ്. എന്നാല്‍, അതെല്ലാം പഴങ്കഥയെന്ന് തെളിയിക്കുന്നതാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

വിവാഹേതര ബന്ധങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡേറ്റിങ് പ്ലാറ്റ്ഫോമായ ഗ്ലീഡൻ നടത്തിയ പുതിയ സർവേയിലാണ് വിവാഹത്തെ പവിത്രമായി കണക്കാക്കുന്നവരില്‍ തന്നെ രഹസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നതായുള്ള സൂചനകളുള്ളത്. ഏകദേശം നാലു ദശലക്ഷം ഇന്ത്യക്കാർ ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിവാഹേതര ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഗ്ലീഡനിലെ സബ്സ്ക്രൈബർമാരില്‍ വലിയൊരു വിഭാഗം വിവാഹിതരാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ബന്ധങ്ങളില്‍ ഉള്ള അസംതൃപ്തി, അംഗീകാരം തേടല്‍, പുതുമയുടെ ആകാംക്ഷ എന്നിവയാണത്രെ ഡേറ്റിംഗ് ആപ്പുകളിലേക്ക് വിവാഹിതരായ ഇന്ത്യൻ സ്ത്രീകളെയും പുരുഷന്മാരെയും ആകർഷിക്കുന്നത്.

2024-ല്‍ 25 മുതല്‍ 50 വരെ പ്രായമുള്ള 1,503 വിവാഹിതരില്‍ നടത്തിയ പഠനത്തില്‍ 60 ശതമാനം പേരും വിവാഹേതര ലൈംഗികബന്ധങ്ങളില്‍ ഏർപ്പെട്ടതായി സമ്മതിച്ചു. ഓപ്പണ്‍ റിലേഷൻഷിപ്പുകളും പുതിയ ബന്ധരീതികളോടുള്ള താല്‍പ്പര്യവും വർധിച്ചുവരുന്നതായും റിപ്പോർട്ട് പറയുന്നു. ഇതേ പ്രവണത മറ്റു ഡേറ്റിങ് ആപ്പുകളിലും കാണപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ മുമ്പ് നിഷേധിക്കപ്പെട്ടിരുന്ന വിഷയങ്ങള്‍ ഇന്ന് മിണ്ടാതെയുള്ള അംഗീകാരം നേടുന്നുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ചിലപ്പോള്‍ പങ്കാളികള്‍ക്ക് അറിയാമെങ്കിലും കുടുംബബന്ധം നിലനിർത്താൻ അത് അവഗണിക്കുന്ന സാഹചര്യങ്ങളും ഉണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, ചിലർ ഇത് വെറും കൗതുകത്തിനും ആവേശത്തിനുമായി ഉപയോഗിക്കുന്നതായും പറയുന്നു.

ഗ്ലീഡൻ പ്ലാറ്റ്ഫോമിലെ ഇന്ത്യയിലെ ഉപയോക്താക്കളില്‍ 65 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 148 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഉച്ചയ്ക്കും രാത്രിയിലും കൂടുതലായി ആപ്പുകള്‍ ഉപയോഗിക്കുന്നതായും, ശരാശരി ഒരു മണിക്കൂറിലേറെ സമയം ചാറ്റിങ്ങിനായി ചിലവഴിക്കുന്നതായും കണ്ടെത്തി.

പ്രായപരമായി നോക്കുമ്പോള്‍ പുരുഷന്മാർ കൂടുതലായി 25-30 പ്രായമുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുക്കുന്നത്. സ്ത്രീകള്‍ക്ക് 30-40 പ്രായമുള്ള പുരുഷന്മാരോടാണ് കൂടുതല്‍ താല്‍പ്പര്യം. നഗരങ്ങളിലായി ബെംഗളൂരു മുൻപന്തിയിലുണ്ട്; തുടർന്ന് ഹൈദരാബാദ്, ഡെല്‍ഹി, മുംബൈ, പുനെ എന്നിവയും വരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam