Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവീൻ ബാബുവിന്റേത് മാനസിക ദൗര്‍ബല്യം മൂലമുള്ള ആത്മഹത്യ; ദിവ്യയെ എന്തിന് കുറ്റം പറയണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം

നവീൻ ബാബുവിന്റേത് മാനസിക ദൗര്‍ബല്യം മൂലമുള്ള ആത്മഹത്യ; ദിവ്യയെ എന്തിന് കുറ്റം പറയണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Media Mangalam 4 months ago

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പി.പി. ദിവ്യയെ പൂർണ്ണമായി പിന്തുണച്ചും അന്തരിച്ച എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.

ഹർഷകുമാർ രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവീൻ ബാബു മാനസിക ദൗർബല്യം കൊണ്ടാണ് ജീവനൊടുക്കിയതെന്നും അതിന് ദിവ്യയെ കുറ്റപ്പെടുത്തുന്നതില്‍ അർത്ഥമില്ലെന്നുമാണ് ഹർഷകുമാറിന്റെ നിലപാട്. ഈ സംഭവത്തില്‍ ദിവ്യയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മക്കളെയും ഭാര്യയെയും ഓർക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കില്‍ ഏതുതരം മനസ്സാണ് നവീൻ ബാബുവിന് ഉണ്ടായിരുന്നത്. പി പി ദിവ്യ തെറ്റുകാരി എന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാൻ കഴിയില്ല. മരിച്ച ആള്‍ കുറ്റബോധം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. ഉദ്യോഗസ്ഥർ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലേ;?' എന്നാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഹർഷകുമാർ പറഞ്ഞത്.

പെട്രോള്‍ പമ്പിനായി പി പി ദിവ്യ നിരന്തരം ശുപാർശ ചെയ്തിട്ടും നവീൻ ബാബു അക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും
പിന്നീട് ഒരു സുപ്രഭാതത്തില്‍ അനുമതി നല്‍കിയെന്നും ഹർഷ കുമാർ ചൂണ്ടിക്കാട്ടി. അനുമതി നല്‍കിയത് പി പി ദിവ്യ അറിഞ്ഞെന്നും അനഭലഷണീയമായ മാർഗ്ഗത്തിലൂടെയാണ് അനുമതി നല്‍കിയതെന്ന് പി പി ദിവ്യ കരുതിയെന്നും അദേഹം പറഞ്ഞു. സിബിഐ അന്വേഷണം എന്ന ഉമ്മാക്കി നിലനില്‍ക്കാൻ പോകുന്നില്ലെന്നും വിഡിയോ സന്ദേശത്തിലൂടെ അദേഹം പറയുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam