Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പരീക്ഷാ സുരക്ഷയ്ക്ക് പ്രതിരോധപ്പൂട്ട്; ചോദ്യപേപ്പര്‍ വിതരണത്തിന് വായുസേനയുടെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

നീറ്റ് പരീക്ഷാ സുരക്ഷയ്ക്ക് പ്രതിരോധപ്പൂട്ട്; ചോദ്യപേപ്പര്‍ വിതരണത്തിന് വായുസേനയുടെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

Media Mangalam 4 months ago

ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ അതീവ സുരക്ഷിതമായി പൂർത്തിയാക്കാൻ വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര സർക്കാർ തീരുമാനം.

ചോദ്യപേപ്പറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഇന്ത്യൻ എയർഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. മേയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കനത്ത വിവാദങ്ങള്‍ക്കൊടുവിലാണ് പരീക്ഷ വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്.

ചോദ്യപേപ്പറിന്റെ സുരക്ഷിതമായ വിതരണത്തിന് വായുസേനയുടെ സഹായം തേടാൻ തീരുമാനിച്ചതായി ധർമേന്ദ്ര പ്രധാൻ ഒരു വാർത്താചാനലിനോട് പറഞ്ഞു. ജൂണ്‍മാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാല്‍ വകുപ്പായിരുന്നു. ഇപ്പോള്‍ ഇതിനായി വായുസേനയുടെ സഹായംകൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ സർക്കാർ പൂർണസജ്ജമാണ്, മന്ത്രി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത ഉന്നത തലയോഗം നടന്നിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങളേക്കുറിച്ച്‌ യോഗം ചർച്ചചെയ്തു. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദേശം പരിഗണിക്കപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam