Dailyhunt
'ഞങ്ങള്‍ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങള്‍ ഞങ്ങളോട് ഒപ്പവും'; വികസനത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി

'ഞങ്ങള്‍ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങള്‍ ഞങ്ങളോട് ഒപ്പവും'; വികസനത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Media Mangalam 1 week ago

ണ്ണൂർ: ഈ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി വികസനത്തിന് അടിത്തറയിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ പുരോഗതിയും വികസന പ്രവർത്തനങ്ങളും തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ വിശ്വാസം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

10 വർഷങ്ങള്‍ക്ക് മുൻപ് ജനങ്ങള്‍ കണ്ടതാണ് അധികാരത്തില്‍ ഇരിക്കുന്നവർ തന്നെ വികസന സാധ്യത തള്ളികളയുന്നതെന്നും 10 വർഷം കൊണ്ട് എല്‍ഡിഎഫ് സർക്കാർ വലിയ മാറ്റങ്ങള്‍ നടത്തിയെന്നും അദേഹം പറഞ്ഞു. തകർന്നു പോയ നിമിഷങ്ങള്‍ വരെ അതിജീവിച്ചെന്നും മുഖ്യ മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഞങ്ങളെയാണ് വിശ്വസിച്ചത് ഞങ്ങള്‍ ജനങ്ങളെയും എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച്‌ പറഞ്ഞത്. ഇത് തുടരുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഞങ്ങള്‍ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങള്‍ ഞങ്ങളോട് ഒപ്പമാണ് എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam